വേള്‍ഡ് കപ്പിനെ അറിയാന്‍ ചില സൈറ്റുകള്‍


fifa - Compuhow.com
ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാക്കി ലോകകപ്പ് ആരംഭിച്ചല്ലോ. പാതിരാ വരെ ഇരുന്ന് കളികാണുകയും, പത്രങ്ങളിലെ സ്പോര്‍ട്സ് കോളങ്ങള്‍ അരിച്ച് പെറുക്കുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്. ലോകകപ്പ് സമയത്ത് പൂര്‍വ്വ ചരിത്രം ചികഞ്ഞ് അവലോകനം ചെയ്യുന്നവരുമുണ്ട്. ലോകകപ്പിന്‍റെ ചരിത്രം അറിയാന്‍ സഹായിക്കുന്ന ചില സൈറ്റുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

WorldCup-History.com
വേള്‍ഡ് കപ്പിന്‍റെ ചരിത്രത്തിലേക്ക് ഇന്‍ഫര്‍മേറ്റീവായ ഒരു യാത്രയാണ് ഈ സൈറ്റ്. 1930 മുതലുള്ള ചരിത്രം ഇവിടെ ലഭ്യമാണ്.

VISIT SITE

Time: A Brief History of the World Cup

ടൈംമാഗസിന്‍റെ ഫുട്ബോള്‍ ചരിത്രമാണിത്. കളിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആളുകളെ പരിചയപ്പെടാന്‍ ഇവിടെ വരാം. ലോകകപ്പിലെ ആഹ്ലാദ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളുടെ പിന്തുണയോടെ മനോഹരമായ ഇലസ്ട്രേഷനായി ഇവിടെ കാണാം.
http://content.time.com/time/photogallery/0,29307,1989102,00.html

Sports Logos.Net
ലോകകപ്പിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഓരോ തവണയും അവതരിപ്പിക്കുന്ന ലോഗോകള്‍. ആകര്‍ഷകവും, അനാകര്‍ഷകവും തികച്ചും വ്യത്യസ്ഥങ്ങളുമായ അനേകം ലോഗോകള്‍ ഇവിടെ കാണാം.

VISIT SITE

Worldcup result - Compuhow.com
തല്‍സമയം കളിയുടെ വിവരങ്ങളറിയാന്‍ ഗൂഗിളിലും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. world cup 2014 എന്ന് സെര്‍ച്ച് ചെയ്താല്‍ റിസള്‍ട്ടും, കളിയുടെ സമയവും, ദിവസവുമൊക്കെ അറിയാനാകും.

Comments

comments