Use the Web service to find the correct program മെസേജ് എങ്ങനെ ഡിസേബിള്‍ ചെയ്യാം.


പല ഫയലുകളും ഓപ്പണ്‍ ചെയ്യുമ്പോള്‍ ഇത്തരമൊരു ഡയലോഗ് ബോക്സ് കാണാറുണ്ടാവും. ഫയല്‍ തുറക്കുന്നതിനനുയോജ്യമായ പ്രോഗ്രാം നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനായാണ് ഇത് ആവശ്യപ്പെടുന്നത്. ഇത് ഒഴിവാക്കി മാനുവലായി കംപ്യൂട്ടറില്‍ നിന്ന് ഒരു പ്രോഗ്രാം ഓപ്പണ്‍ ചെയ്യാനും സാധിക്കും. ഈ ഡയലോഗ് ബോക്സ് എങ്ങനെ ഒഴിവാക്കാംഎന്നാണ് ഇവിടെ പറയുന്നത്.
രജിസ്ട്രി എഡിറ്റിങ്ങ് ഇതിന് ആവശ്യമാണ്. ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ സിസ്റ്റം തകരാറാവാനിടയാകും എന്നത് പരിചയമില്ലാത്തവര്‍ ഓര്‍മ്മിക്കുക.

ആദ്യം regedit സെര്‍ച്ച് ചെയ്ത് ഓപ്പണ്‍ ചെയ്യുക.
അതില്‍ Explorer ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. (HKEY_LOCAL_MACHINESOFTWAREMicrosoftWindowsCurrentVersionPoliciesExplorer)
Edit > New > DWORD സെലക്ട് ചെയ്യുക.
DWORD ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അതിനെ NoInternetOpenWith എന്ന് റിനെയിം ചെയ്യുക. ഇനി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഡാറ്റ വാല്യു 1 ആക്കുക. ഒ.കെ ക്ലിക്ക് ചെയ്യുക.
രജിസ്ട്രി എഡിറ്റര്‍ ക്ലോസ് ചെയ്യുക.
ഇതിന് ശേഷം അറിയാത്ത എക്സ്റ്റന്‍ഷനുള്ള ഫയലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Use the Web service to find the correct program എന്ന മെസേജിന് പകരം നിലവിലുള്ള പ്രോഗ്രാമുകളുടെ ലിസ്റ്റ് കാണിക്കും.

Comments

comments