എക്സല്‍ ഷീറ്റില്‍ വാട്ടര്‍മാര്‍ക്ക്


എക്സല്‍ ഷീറ്റില്‍ വാട്ടര്‍മാര്‍ക്ക് നല്കി ഫയലുകള്‍ ഓതന്‍റിക്കാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്നാണ് ഇവിടെ പറയുന്നത്.

ഒരു എക്സല്‍ ഷീറ്റെടുത്ത് Insert ടാബ് എടുക്കുക. Header and Footer ഒപ്ഷനെടുക്കുക. ഇനി പേജിന്‍റെ മധ്യഭാഗം സെലക്ട് ചെയ്ത് Picture ല്‍ ക്ലിക്ക് ചെയ്യുക. വാട്ടര്‍ മാര്‍ക്കിങ്ങിനായി ഒരു ഇമേജ് Insert. ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യുക.
ഇവിടെ ചിത്രം കാണാനാവില്ല. എന്നാല്‍ ഹെഡ്ഡറില്‍ ഇമേജുണ്ടാവും.

Watermarking - Compuhow.com

ഹെഡറില്‍ ക്ലിക്ക് ചെയ്ത് ഹെഡര്‍ ആന്‍ഡ് ഫൂട്ടര്‍ ടാബില്‍ നിന്ന് Format Picture ക്ലിക്ക് ചെയ്യുക. കളര്‍ ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് Washout സെലക്ട് ചെയ്യുക. OK ക്ലിക്ക് ചെയ്യുക.

ടെക്സ്റ്റ് വാട്ടര്‍ മാര്‍ക്കും ഇങ്ങനെ ചെയ്യാം. അതിന് ഹെഡറില്‍ ഇമേജിന് പകരം ടെക്സ്റ്റ് ചേര്‍ത്താല്‍ മതി. തുടര്‍ന്ന് ഫോണ്ട് സൈസ്, കളര്‍, ഇനം എന്നിവയൊക്കെ മാറ്റാം.

ഹെഡര്‍ ടെക്സ്റ്റിന് മുന്നിലായി കഴ്സര്‍ വെച്ച് Return ല്‍ പ്രസ് ചെയ്യുക. ഇനി ഹെഡറിന് പുറത്തുള്ള ഒരു സെല്ലില്‍ ക്ലിക്ക് ചെയ്യുക.

Comments

comments