ടി.വിയില്‍ യുട്യൂബ് കാണുന്നതെങ്ങനെ?


Youtube on tv - Compuhow.com
പരമ്പരാഗതമായി ടി.വി യില്‍ പരിപാടികള്‍ കാണുന്നത് സെറ്റ് ടോപ്പ് ബോക്സ് – ആന്റിന കണക്ഷന്‍ വഴിയാണ്. എന്നാല്‍ എല്‍.ഇ.ഡി – സ്മാര്‍ട്ട് ടി.വി വിപ്ലവം ടെലിവിഷന്‍ കാഴ്ചയില്‍ വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. സ്മാര്‍ട്ട് ടി.വികളില്‍ നേരിട്ട് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ബ്രൗസ് ചെയ്യാനും, വീഡിയോകള്‍ കാണാനുമൊക്കെ സാധിക്കും. എന്നാല്‍ അത്രത്തോളം സംവിധാനങ്ങളില്ലാത്ത എല്‍.ഇ.ഡി ടിവികളാണ് ഇന്ന് നമ്മുടെ നാട്ടില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്നത്. സാധാരണ ടി.വികളിലും യുട്യൂബ് വീഡിയോകള്‍ കാണാന്‍ കഴിഞ്ഞാല്‍ അത് ഒരു മെച്ചം തന്നെയാണ്. പരിധിയില്ലാത്ത വീഡിയോ എന്റര്‍ടെയ്ന്‍മെന്റാണല്ലോ യുട്യൂബ് നല്കുന്നത്.

1.ആപ്പിള്‍ ടി.വി – ആപ്പിളിന്‍റെ ഉത്പന്നമായ ആപ്പിള്‍ ടി.വി വിദേശത്താണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ഇതില്‍ യുട്യൂബ് കാണാന്‍ പ്രത്യേക സംവിധാനമുണ്ട്.

2. ഗെയിം കണ്‍സോളുകള്‍ – മിക്കവാറും എല്ലാ പ്രമുഖ ഗെയിം കണ്‍സോളുകളിലും യുട്യൂബ് ചാനലുണ്ട്.

3. ക്രോം കാസ്റ്റ് – ഗൂഗിളിന്‍റെ സ്ട്രീമിങ്ങ് ഉപകരമാണ് ക്രോം കാസ്റ്റ്. ഈ വീഡിയോ ഡോംഗിള്‍ ഉപയോഗിച്ച് കംപ്യൂട്ടറില്‍ നിന്ന് വീഡിയോ സ്ട്രീം ചെയ്യാനാവും.

4. റോക്കു ബോക്സ് – റോക്കുബോക്സ് ഉപയോഗിച്ച് ടി.വിയില്‍ യുട്യൂബ് കാണാനാവും.

5. ലാപ്ടോപ്പ്, ടാബ്‍ലെറ്റ് – പ്രത്യേകം പണം മുടക്കി ഉപകരണങ്ങള്‍ വാങ്ങാതെ തന്നെ യുട്യൂബ് ടി.വിയില്‍ കാണാനായി ലാപ്ടോപ്പ്, അല്ലെങ്കില്‍ ടാബ്‍ലെറ്റ് ഉപയോഗിക്കാം. ഇവ എച്ച്.ഡി.എം.ഐ കേബിള്‍ വഴി ടി.വിയുമായി ബന്ധിപ്പിക്കുക. ചില അള്‍ട്രാ ബുക്കുകളില്‍ Intel’s WiDi technology ഉപയോഗിക്കുന്നുണ്ട്. ഇത് വഴി വയര്‍ലെസായി ടിവിയിലേക്ക് വീഡിയോ സ്ട്രീം ചെയ്യാം.

Comments

comments