ഫേസ്ബുക്കില്‍ എത്ര സമയം ചെലവഴിച്ചു?


Rabbit - Compuhow.com
ഫേസ്ബുക്ക് അഡിക്ഷനായി മാറിയ അനേകമാളുകളുണ്ട്. സദാസമയവും ഫേസ്ബുക്കിന് മുന്നിലിരുന്ന് കാലം കഴിക്കുന്നവര്‍. നിങ്ങളും അത്തരത്തില്‍ അഡിക്ഷനുള്ളയാളാണോയെന്ന് മനസിലാക്കാന്‍ മാര്‍ഗ്ഗമുണ്ട്. വേറൊന്നുമല്ല ഫേസ്ബുക്കില്‍ ചെലവഴിക്കുന്ന സമയം കണക്കാക്കുക തന്നെ.

ഫേസ്ബുക്ക് ഉപയോഗം ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് TimeRabbit. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സിസ്റ്റം ട്രേയില്‍ ഇരുപ്പുറപ്പിക്കും. വിവിധ ബ്രൗസറുകളില്‍ നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്ന ഫേസ്ബുക്ക് നിരീക്ഷിക്കലാണ് TimeRabbit ന്‍റെ ജോലി. ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ബേസിക് ഡീറ്റെയില്‍ കാണാം.

കൂടുതല്‍ വിശദമായ വിവരത്തിന് stats ല്‍ പോവുക. മുന്‍ദിവസങ്ങളിലേതും, ആഴ്ച-മാസങ്ങളിലേതും ഇവിടെ കാണാം. ഫേസ്ബുക്ക് തുറക്കുമ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന TimeRabbit ക്ലോസ് ചെയ്യുന്നതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. മിക്കവാറും നിങ്ങളെ അമ്പരപ്പിക്കുന്നതാകും ഇനി കാണാന്‍ പോകുന്ന ഫേസ്ബുക്ക് യൂസേജ് ടൈം.

http://www.gigawatch.com/TimeRabbit/

Comments

comments