വേള്‍ഡ് കപ്പ് കാണാം ഓണ്‍ലൈനായി….

Fifa - Compuhow.com
ഇനിയുള്ള ദിവസങ്ങള്‍ ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ്. ഫിഫ വേള്‍ഡ് കപ്പിനായി ലോകം മഴുവന്‍ കാത്തിരിക്കുന്നു. പ്രമുഖമായ ഏതെങ്കിലും സ്പോര്‍ട്സ് ചാനലിലാവും കളി കാണാനാവുക. വീട്ടിലിരുന്ന് ടിവി കാണാന്‍ സാധിക്കാത്ത കാല്‍പന്ത് കളിപ്രേമികള്‍ക്ക് കളി കാണാന്‍ മറ്റൊരു മാര്‍ഗ്ഗം ഓണ്‍ലൈനാണ്. കളികാണാനുള്ള വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ESPN

ഇഎസ് പി എന്നിലാണ് കളി സംപ്രേഷണം ചെയ്യുക. എന്നാല്‍ അതേ സമയം എല്ലാ കളികളും ചാനലിന് പുറമേ സ്ട്രീം ചെയ്യുന്നുമുണ്ട്. ടാബ്ലറ്റ്, ഫോണ്‍ എന്നിവയില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളി കാണാം. അതിന് watch ESPN എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

DOWNLOAD

Wiziwig TV

സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റുകള്‍ക്കായുള്ള സൈറ്റാണ് Wiziwig TV. പല സൈറ്റുകളില്‍ നിന്നുള്ള സ്ട്രീമിങ്ങുകള്‍ ഒറ്റയിടത്ത് ലഭ്യമാക്കുകയാണ് ഇവിടെ. ഫിഫ വേള്‍ഡ് കപ്പും ഇവിടെ കാണാനാവും.

VISIT SITE

FIFATV

ഫിഫ കളികള്‍ യുട്യൂബില്‍ കാണാനാണെങ്കില്‍ FIFATV യില്‍ നോക്കാം. അതിന് താഴെ കാണുന്ന ലിങ്കില്‍ പോവുക.
https://www.youtube.com/user/FIFATV

വേള്‍ഡ് കപ്പിന്‍റെ രാജ്യം തിരിച്ചുള്ള ടെലികാസ്റ്റ് അവകാശങ്ങള്‍ കാണണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക. അവിടെ പിഡിഎഫ് ഫോര്‍മാറ്റില്‍ അംഗീകൃത കമ്പനിയെ കണ്ടെത്താം.

VISIT SITE

സമയമാകുമ്പോള്‍ നൂറ് കണക്കിന് അനധികൃത സ്ട്രീമിങ്ങ് ലഭ്യമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ അവയൊന്നും തിരഞ്ഞ് സമയം കളയാനില്ലെങ്കില്‍ മേല്‍ പറഞ്ഞവ പരീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *