നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പുറമേയുള്ളവര്‍ എങ്ങനെ കാണുന്നു ?


ഫേസ്ബുക്കിലെ പ്രൈവസി സെറ്റിംഗ്സ് വഴി ഫ്രണ്ട്സ് അല്ലാത്തവര്‍ നിങ്ങളുടെ പ്രൊഫൈലിലെ എന്തൊക്കെ വിവരങ്ങള്‍ കാണാം എന്നത് നിശ്ചയിക്കാവുന്നതാണ്. നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങളും സുഹൃത്തുക്കളും അന്യര്‍ മനസിലാക്കുന്നതില്‍ താല്പര്യമില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ അതിന് തക്കവിധം ക്രമീകരിക്കാം.

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് Privacy Shortcuts menu ക്ലിക്ക് ചെയ്ത് മെനുവില്‍ Who can see my stuff? എന്നത് ക്ലിക്ക് ചെയ്യുക.
facebook - Compuhow.com
What do other people see on my timeline? എന്നതിന് താഴെ കാണുന്ന View as ല്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ പ്രൊഫൈല്‍ എങ്ങനെ കാണണമെന്ന് നിശ്ചയിക്കാം.

ഡിഫോള്‍ട്ടായി general public എങ്ങനെ കാണുന്നു എന്നാവും പ്രദര്‍ശിപ്പിക്കുന്നത്. ഇത് ഒരു പ്രത്യേക വ്യക്തി എങ്ങനെ കാണണമെന്ന് സെറ്റ് ചെയ്യാനാവും.

Comments

comments