വി.എല്‍.സി പ്ലെയറില്‍ ഡെസ്ക്ടോപ്പ് കാണാം


അനേകം വി.എല്‍.സി പ്ലെയര്‍ ട്രിക്കുകള്‍ ഇതിനകം ഇവിടെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അവയില്‍ പെടാത്ത രസകരമായ ഒന്നാണ് ഇത്തവണ പറയുന്നത്. ഇത് ഉപയോഗിച്ച് നിങ്ങളുടെ ഡെസ്ക്ടോപ്പ് ആക്ടിവിറ്റികള്‍ എളുപ്പത്തില്‍ വി.എല്‍.സി പ്ലെയറിനുള്ളില്‍ കാണാന്‍ സാധിക്കും. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം വി.എല്‍.സി പ്ലെയര്‍ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് Ctrl + N അമര്‍ത്തുക.
Vlc tricks - Compuhow.com
അവിടെ network ടാബില്‍ please enter a network url എന്നിടത്ത് screen:// എന്ന് ടൈപ്പ് ചെയ്യുക.

തുടര്‍ന്ന് താഴെ play ക്ലിക്ക് ചെയ്യുക.
Vlc tricks - Compuhow.com
പ്ലെയറില്‍ ഡെസ്ക്ടോപ്പ് ദൃശ്യമാകും. ഇത് നിര്‍ത്താന്‍ pause ക്ലിക്ക് ചെയ്താല്‍ മതി.

Comments

comments