യുട്യൂബില്‍ വീഡിയോയും കമന്‍റുകളും ഒരുമിച്ച് കാണാം

ചില വീഡിയോകളൊക്കെ വൈറലായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കാറുണ്ട്. മലയാളത്തിലുള്ള അനേകം വീഡിയോകള്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് വ്യുവേഴ്സിനെ നേടിയിട്ടുണ്ട്. ചന്ദ്രലേഖയുടെ പാട്ട് ഹിറ്റായത് ഏറ്റവും അടുത്തകാലത്തുള്ള ഉദാഹരണം. പലപ്പോഴും ചില ഫണ്ണി വീഡിയോകളില്‍ അവയേക്കാള്‍ രസകരമാവുക വീഡിയോക്ക് താഴെ കാണുന്ന കമന്‍റുകളാവും.

യുട്യൂബില്‍ ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ അനേകമുണ്ടാകും. ഇവ വായിക്കാന്‍ താഴേക്ക് സ്ക്രോള്‍ ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ വീഡിയോ കാണാനാവില്ല. എന്നാല്‍ വീഡിയോ കണ്ടുകൊണ്ട് തന്നെ കമന്‍റുകള്‍ വായിക്കാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Video Pinner.
Video pinner - Compuhow.com
ഇത് ഉപയോഗിക്കാന്‍ ആദ്യം എക്സ്റ്റ്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി യുട്യൂബ് വീഡിയോ ഓപ്പണ്‍ ചെയ്യുക. വീഡിയോ പ്ലേ ആകുമ്പോള്‍ അഡ്രസ് ബാറിനരികെയുള്ള Video Pinner ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ പേജില്‍ നിന്ന് വീഡിയോ പോകാതെ തന്നെ സ്ക്രോള്‍ ചെയ്ത് കമന്‍റുകള്‍ വായിക്കാം. ഇത് ഒഴിവാക്കണമെന്ന് തോന്നിയാല്‍ പേജ് റീലോഡ് ചെയ്താല്‍ മതി.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *