വാള്‍പേപ്പര്‍ മാസ്റ്റര്‍ – മാനേജ് വാള്‍പേപ്പര്‍

കംപ്യൂട്ടറിലെ വാള്‍പേപ്പറിന് വലിയ പ്രാധാന്യം കൊടുക്കുന്നവര്‍ ഏറെ പേരുണ്ട്. കാര്യമായി കംപ്യൂട്ടര്‍ ഉപയോഗമൊന്നുമില്ലെങ്കിലും വാള്‍പേപ്പര്‍ മാറ്റി സെറ്റു ചെയ്യുന്നവര്‍ ഏറെയുണ്ട്. ഭംഗിയില്ലാത്ത, ഐക്കണുകള്‍ ചിതറിക്കിടക്കുന്ന ഒരു ഡെസ്ക്ടോപ്പ് മറ്റുള്ളവര്‍ കാണുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികരണം അത്ര പോസിറ്റിവ് ആയിരിക്കില്ലല്ലോ.
വാള്‍പേപ്പറുകളെ സീരിയസായി സമീപിക്കുന്നവര്‍ക്ക് അവ മാനേജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ നിരവധിയുണ്ട്. ഇത്തരത്തിലൊന്നാണ് വാള്‍പേപ്പര്‍ മാസ്റ്റര്‍. ഓരോ ചിത്രത്തിനും പ്രത്യേക പൊസിഷന്‍, കസ്റ്റം ബാക്ക് ഗ്രൗണ്ട് കളര്‍, ഇന്റര്‍വെല്‍ ടൈം എന്നിവയൊക്കെ ഇതുപയോഗിച്ച് സെറ്റ് ചെയ്യാനാവും. ചുരുക്കത്തില്‍ നിങ്ങളുടെ ഡെസ്ക്ടോപ്പ്പൂര്‍ണ്ണമായും ഇതുപയോഗിച്ച് മാനേജ് ചെയ്യാം.
മുപ്പത് സെക്കന്‍ഡുകള്‍ക്ക് ശേഷം സിസ്റ്റം ഓട്ടോക്ലോസ് ചെയ്യാനും സാധിക്കും.


http://jamesgart.com/wallpaperchanger/download.html