ബ്രൗസിങ്ങ് സുരക്ഷിതമാക്കാന്‍ VPN

VPN - Compuhow.com
വൈഫി കണക്ഷനുകളിലും മറ്റ് ഇന്‍റര്‍നെറ്റ് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ബ്രൗസ് ചെയ്യുമ്പോള്‍ ഡാറ്റകള്‍ ഹാക്ക് ചെയ്യപ്പെടാം എന്ന കാര്യം പലരും മറന്ന് പോകും. ഇത്തരം ശ്രമങ്ങളില്‍ നിന്ന് രക്ഷപെടാന്‍ VPN അഥവാ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും.

ഒരു പ്രൈവറ്റ് നെറ്റ് വര്‍ക്ക് ഉപയോഗിക്കുമ്പോളുള്ള സുരക്ഷാ ഭീഷണി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. ഡെസ്ക്ടോപ്പ് ക്ലയന്‍റുകളായും വെബ്ബേസ്ഡ് ഡാഷ് ബോര്‍ഡുകളായും VPN ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അത്തരത്തിലൊന്നാണ് Spotflux Safe Browsing. ക്രോമില്‍ ഉപയോഗിക്കാവുന്ന ഈ സര്‍വ്വീസ് ഡെസ്ക്ടോപ്പ് , മൊബൈല്‍ വേര്‍ഷനുകളില്‍ ലഭ്യമാണ്.

മിക്കവാറും വി.പി.എന്‍ സര്‍വ്വീസുകള്‍ പണം ഈടാക്കുമ്പോള്‍ Spotflux Safe Browsing ഫ്രീയായി ഉപയോഗിക്കാനാവും. എന്നാല്‍ ആഡ് ബ്ലോക്കിങ്ങ് പോലുള്ള ഫീച്ചറുകള്‍ ലഭിക്കാനായി പെയ്ഡ് വേര്‍ഷനും ഉപയോഗിക്കാം.
നിങ്ങളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്‍ക്രിപ്ററ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. SSL വഴി സുരക്ഷിതമാക്കുന്നതിനൊപ്പം നിങ്ങളുടെ ഐ.പി അഡ്രസ് ഒരു വിര്‍ച്വല്‍ നമ്പറാക്കി മാറ്റുകയും ചെയ്യും.

ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ ഐ.പി അഡ്രസ് മറയ്ക്കപ്പെടും. അതിനാല്‍ തന്നെ അനോണിമസായി ബ്രൗസ് ചെയ്യാനാവും. അതിനാല്‍ തന്നെ നിങ്ങളുടെ രാജ്യത്ത് വിലക്കിയിരിക്കുന്ന വെബ്പേജുകള്‍ ആക്സസ് ചെയ്യാനുമാകും.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *