വി.എല്‍.സി പ്ലെയര്‍-ഏഴ് ഉപയോഗങ്ങള്‍!

ഇന്ന് ഏറെ പേര്‍ ഉപയോഗിക്കുന്ന മീഡിയ പ്ലെയറാണ് വി.എല്‍.സി. വെറും ഒരു മീഡിയ പ്ലെയറെന്നതിനുപരി നിരവധി ഉപയോഗങ്ങള്‍ ഇതു വഴി സാധ്യമാകും.
1. റിപ് ഡി.വി.ഡി
ഡി.വി.ഡി റിപ്പിംഗ് ഇതുപയോഗിച്ച് ചെയ്യാം. ഇതിന് മെനുവില്‍ Convert > save എടുക്കുക. Disk tab ല്‍ ക്ലിക്ക് ചെയ്യുക.
സ്റ്റാര്‍ട്ടിംഗ് പൊസിഷന്‍ സെലക്ട് ചെയ്യുക
ഫയല്‍ നെയിം നല്കുക.
സേവ് ചെയ്യുക
2. വീഡിയോ റെക്കോഡിങ്ങ്
പ്ലേബാക്കിന്റെ സമയത്ത് വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കും. ഡിഫോള്‍ട്ടായി റെക്കോഡ് ബട്ടണ്‍ ഹിഡണാണ്. ഇത് ലഭിക്കാന്‍ view > Advanced controle സെലക്ട് ചെയ്യുക
3. RAR ഫയല്‍ പ്ലേ ചെയ്യാം
റാര്‍ ഫയലായി സിപ്പ് ചെയ്തിരിക്കുന്ന വീഡിയോകള്‍ വി.എല്‍.സി യില്‍ പ്ലേ ചെയ്യാന്‍ സാധിക്കും.
4. ASCII മോഡില്‍ പ്ലേ ചെയ്യുക
മൂവികള്‍ ASCII മോഡില്‍ പ്ലേ ചെയ്യാന്‍ സാധിക്കും. ഇതിന് Tools > preference എടുത്ത് video ഓപ്പണ്‍ ചെയ്യുക. Color ascii art video out put സെലക്ട് ചെയ്യുക. സേവ് ചെയ്യുക.
5. ഓണ്‍ലൈന്‍ റേഡിയോ
നൂറുകണക്കിന് റേഡിയോ സ്‌റ്റേഷനുകള്‍ വി.എല്‍.സിയില്‍ തുറക്കാം. അതിന് Media > Services discovery >Shoutcast radio listings എടുക്കുക.
ഇനി പ്ലേ ലിസ്റ്റ് ഓപ്പണ്‍ ചെയ്ത് സ്റ്റേഷന്‍ സെലക്ട് ചെയ്യാം
6. ഓഡിയോ..വിഡിയോ ഫോര്‍മാറ്റ് മാറ്റാന്‍
mp4, wmv,avi, ogg,mp3 തുടങ്ങി നിരവധി ഫോര്‍മാറ്റുകള്‍ ഇതില്‍ സപ്പോര്‍ട്ടാവും.
അതിന് Media > convert > save എടുക്കുക
ഫയല്‍ ലോഡ് ചെയ്ത് കണ്‍വെര്‍ട്ട് നല്കുക
ഔട്ട് പുട്ട് ഫോര്‍മാറ്റ്, ഔട്ട്പുട്ട് ഫോള്‍ഡര്‍ എന്നിവ സെലക്ട് ചെയ്യുക
7. Youtube , ഓണ്‍ലൈന്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
ആദ്യം വീഡിയോ url കോപ്പി ചെയ്ത് Media>Open network stream എടുത്ത് പേസ്റ്റ് ചെയ്യുക. play ക്ലിക്ക് ചെയ്യുക
സ്ട്രീമിങ്ങ് ആരംഭിക്കുമ്പോള്‍ tools > codec information എടുക്കുക. വിന്‍ഡോയുടെ താഴെ ലൊക്കേഷന്‍ ബോക്‌സ് കാണാം. ആ യു.ആര്‍.എല്‍ കോപ്പി ചെയ്ത് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ നല്കുക. ബ്രൗസര്‍ അത് ഡൗണ്‍ലോഡ് ചെയ്യും.