ആന്‍ഡ്രോയ്‍ഡ് ഫോണിലെ മെസേജ് കംപ്യൂട്ടറില്‍ കാണാം

എല്ലായ്പോളും മൊബൈല്‍ കയ്യകലത്തില്‍ കൊണ്ടു നടക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പോണ്‍ അകലെയാണ് എന്ന് കരുതുക. അല്ലെങ്കില്‍ ചാര്‍ജ്ജിങ്ങിനായി അല്പം ദൂരെയാണ് വച്ചിരിക്കുന്നത്. ആ സമയത്ത് വരുന്ന മെസേജുകള്‍ ഫോണ്‍ നോക്കാതെ തന്നെ കംപ്യൂട്ടറില്‍ കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് MightyText.

മെസേജ് അലര്‍ട്ട്, ആരെങ്കിലും കോള്‍ ചെയ്താല്‍ അറിയിക്കുക, ഫോണിന്‍റെ ബാറ്ററി ലെവല്‍ എന്നിവയൊക്കെ MightyText വഴി മനസിലാക്കാം. ഫോണ്‍ വഴി എം.എം.എസുകള്‍ കംപ്യൂട്ടരില്‍ നിന്ന് അയക്കാനും ഇതില്‍ സാധിക്കും.ഫോണില്‍ മെസേജുവന്നാല്‍ കംപ്യൂട്ടറില്‍ തന്നെ മെസേജ് ചെക്ക് ചെയ്യാനും സാധിക്കും.
https://play.google.com/store/apps/details?id=com.texty.sms
ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വെബ് ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിള്‍ അക്കൗണ്ടുപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.
https://mightytext.net/app/app-check

Leave a Reply

Your email address will not be published. Required fields are marked *