മൊബൈലില്‍ ഫയര്‍ ഫോക്സ് ഡെസ്ക്ടോപ്പ് മോഡില്‍


Firefox for mobile - Compuhow.com
മൊബൈലില്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവ മൊബൈലിന് യോജിച്ച വിധത്തില്‍ കംപ്രസ് ചെയ്യപ്പെടുകയും രൂപത്തില്‍ മാറ്റം വരുകയും ചെയ്യുമല്ലോ. ഫയര്‍ഫോക്സ് ആന്‍ഡ്രോയ്ഡ് വേര്‍ഷനിലെ mobile user agent മിക്കവാറും എല്ലാ സൈറ്റുകളുടെയും മൊബൈല്‍ വേര്‍ഷനുകളാവും ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ടാബ്‍ലറ്റുകളൊക്കെ ഉപയോഗിക്കുമ്പോള്‍ ഡെസ്ക്ടോപ്പ് വേര്‍ഷനാവും അനുയോജ്യം.

മൊബൈലില്‍ ഡെസ്ക്ടോപ്പ് മോഡില്‍ ഫയര്‍ഫോക്സ് രണ്ട് തരത്തില്‍ ഓപ്പണ്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ Desktop by Default എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ഒന്നാമത്തെ വഴി. ഇതുപയോഗിച്ചാല്‍ ഏത് സൈറ്റും ഡെസ്ക്ടോപ്പ് മോഡില്‍ തുറന്ന് വരും.

രണ്ടാമത്തെ വഴി മാനുവലായി ഇങ്ങനെ സെറ്റ് ചെയ്യുകയെന്നതാണ്.
ഇതിന് ഒരു പുതിയ ടാബ് തുറന്ന് about:config എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുക. Add a New Setting ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓപ്പണായി വരുന്ന പോപ് അപ്പില്‍ String സെലക്ട് ചെയ്യുക.

Enter name എന്നിടത്ത് general.useragent.override എന്ന് നല്കുക.
UserAgentString a ല്‍ പോയി desktopUserAgent സെര്‍ച്ച് ചെയ്യുക. about:config ഫീല്‍ഡില്‍ Mozilla/5.0 (Windows NT 6.1; Win64; x64; rv:25.0) Gecko/20100101 Firefox/25.0 എന്ന് നല്കി ok ക്ലിക്ക് ചെയ്യുക. ( ഇതില്‍ അനുയോജ്യമായവ ഉപയോഗിക്കാവുന്നതാണ്)
ഇനി Ok നല്കി റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments