വീഡിയോ റെസ്യൂമെര്‍

Video resumer for chrome - Compuhow.com
യുട്യൂബിലെ വീഡിയോകള്‍ക്ക് ഒരു പരിധിയുമില്ല. ഒരു വിഷയം വച്ച് സെര്‍ച്ച് ചെയ്യുതോറും രസിപ്പിക്കുന്ന അനേകം വീഡിയോകള്‍ വന്നുകൊണ്ടിരിക്കും. ഈ വീഡിയോകള്‍ പല ദൈര്‍ഘ്യങ്ങളിലുള്ളവയാണ്. ഒന്നോ രണ്ടോ മിനുട്ട് മുതല്‍ ഫുള്‍ ലെങ്ത് സിനിമകള്‍ വരെ ഉണ്ട്.

എന്നാല്‍ നിങ്ങള്‍ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് കംപ്യൂട്ടര്‍ ഓഫ് ചെയ്ത് മറ്റെവിടേക്കെങ്കിലും പോകേണ്ടി വരുന്നു എന്ന് കരുതുക. തിരിച്ച് വന്ന് അതേ വീഡിയോ കാണാനെടുക്കുമ്പോള്‍ അത്ര എളുപ്പത്തില്‍ എവിടെയാണ് കണ്ട് നിര്‍ത്തിയത് എന്ന് കണ്ടുപിടിക്കാനാവില്ല.

വലിയ നീളമുള്ള വീഡിയോകളിലാണ് ഈ പ്രശ്നം വരുക. അധികം നേരം ഇതിനായി ചെലവഴിക്കാതെ നേരിട്ട് കണ്ടുനിര്‍ത്തിയിടത്ത് നിന്ന് വീണ്ടും കാണാന്‍ സഹായിക്കുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Video Resumer .
നിങ്ങളെവിടെ കാണുമ്പോഴാണോ ടാബ്, അല്ലെങ്കില്‍ ബ്രൗസര്‍ വിന്‍ഡോ ക്ലോസ് ചെയ്തത് അതേ സ്ഥലത്ത് നിന്ന് വീണ്ടും കാണാനാരംഭിക്കാന്‍ Video Resumer ഉപയോഗിച്ച് സാധിക്കും.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *