മള്‍ട്ടിപ്പിള്‍ സ്ക്രീന്‍ഷോട്ടുകള്‍ ഒറ്റ ഇമേജില്‍


ഒരു ഇമേജില്‍ തന്നെ അനേകം ഇമേജുകള്‍ ഉള്‍ക്കൊളളിച്ചുള്ള ടൈല്‍ ഇമേജുകള്‍ കണ്ടിട്ടുണ്ടാവും. സിനിമകളുടെയൊക്കെ തമ്പ് നെയിലുകള്‍ ഇങ്ങനെ വിവിധ വീഡിയോ ക്ലിപ്പുകളായി നല്കി അവയില്‍ വീഡിയോ ദൈര്‍ഘ്യം നല്കാറുണ്ട്. വീഡിയോ ഷെയറിങ്ങ് സൈറ്റുകളിലൊക്കെ ഇത്തരം ഇമേജുകള്‍ സാധാരണമാണ്.
ഇങ്ങനെയുള്ള ഇമേജുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കണോ?
Create Mosaic images from videos - Compuhow.com
mpcstar എന്ന വീഡിയോ പ്ലെയര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇത്തരം ഇമേജ് നിര്‍മ്മിക്കാം. അതിന് ആദ്യം mpcstar ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് File > Save Thumbnails എടുക്കുക.

Thumbnails Option വിന്‍ഡോയില്‍ എത്ര റോ വേണം, കോളം വേണം എന്ന് എന്റര്‍ ചെയ്യുക.
OK നല്കുക. നിങ്ങള്‍ സെലക്ട് ചെയ്ത മൂവിയുടെ ടൈല്‍ തമ്പ് നെയില്‍ ഇമേജ് നിര്‍മ്മിക്കപ്പെട്ടിരിക്കും.
മൊസൈക് ഇമേജ് എന്നും ഇതിനെ പറയാറുണ്ട്.
mpc-hc, scenegrabber എന്നിവയും ഇത്തരത്തില്‍ മൊസൈക് ഇമേജ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

DOWNLOAD

Comments

comments