സ്കൈപ്പില്‍ ഓഫ് ലൈന്‍ വീഡിയോ മെസേജ് അയക്കാം


ഇരു ഭാഗത്തും ആളുണ്ടെങ്കില്‍ മാത്രമേ സ്കൈപ്പില്‍ കോള്‍ സാധ്യമാകുകയുള്ളല്ലോ. എന്നാല്‍ എന്തെങ്കിലും വീഡിയോയിലൂടെ പറയാനോ, ഷെയര്‍ ചെയ്യാനോ ഉണ്ട് എങ്കില്‍ ഓണ്‍ലൈനിലില്ലെങ്കില്‍ അത് ഓഫ് ലൈന്‍ മെസേജായി സെന്‍ഡ് ചെയ്യാന്‍ സ്കൈപ്പില്‍ സംവിധാനമുണ്ട്.
വിളിക്കേണ്ടുന്ന ആള്‍ ഓഫ് ലൈനിലാണെങ്കിലേ ഇത് സാധ്യമാകൂ.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
SkypeOfflineMessages - Compuhow.com
ആദ്യം സ്കൈപ്പില്‍ ലോഗിന്‍ ചെയ്യുക. ഓഫ് ലൈനായ കോണ്ടാക്ട് സെല്ക്ട് ചെയ്യുക.
Send Video Message എന്നിടത്ത് ക്ലിക്ക് ചെയ്യുക.
വീഡിയോ എങ്ങനെയിരിക്കും എന്നതിന്റെ പ്രിവ്യു കാണാനാവും. മൂന്ന് മിനുട്ടായിരിക്കും വീഡിയോ മെസേജിന്‍റെ പരമാവധി ദൈര്‍ഘ്യം.

റെക്കോഡ് ചെയ്യാന്‍ പറ്റിയ പൊസിഷനിലിരുന്ന Record ല്‍ ക്ലിക്ക് ചെയ്യുക.
വീഡിയോ റെക്കോഡിങ്ങ് അവസാനിപ്പിക്കാനും അവിടെ തന്നെ ക്ലിക്ക് ചെയ്യുക.
റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്ത് കാണാന്‍ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

മെസേജ് റെക്കേഡ് ചെയ്തത് തൃപ്തികരമായി തോന്നുന്നില്ലെങ്കില്‍ ക്ലോസ് ചെയ്ത് റീറെക്കോഡ് ചെയ്യാം.
തുടര്‍ന്ന് E-mail ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സെന്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Comments

comments