ഡെസ്ക്ടോപ്പില്‍ വീഡിയോ വാള്‍പേപ്പര്‍


അടിപൊളി ചിത്രങ്ങള്‍ വാള്‍പേപ്പറായി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ വീഡിയോ ഇത്തരത്തില്‍ വാള്‍പേപ്പറാക്കിയാലോ? വി.എല്‍.സി പ്ലെയറിന്‍റെ സഹായത്തോടെ ഇത് ചെയ്യാനാവും.

ഇതിന് ആദ്യം വി.എല്‍.സി പ്ലെയര്‍ ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് CTRL + P അടിക്കുക.
Video wallpaper - compuhow.com
ഇനി ഇടത് വശത്ത് നിന്ന് Video സെലക്ട് ചെയ്യുക. അവിടെ ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് directx video output എടുക്കുക.
തുടര്‍ന്ന് സേവ് ചെയ്ത് വി.എല്‍.സി പ്ലെയര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ഇനി video മെനുവില്‍ set as wallpaper എന്നത് സെല്ക്ട് ചെയ്യുക.
ശേഷം വി.എല്‍.സി പ്ലെയര്‍ മിനിമൈസ് ചെയ്യുക. വാള്‍പേപ്പറായി വീഡിയോ റണ്‍ ചെയ്യുന്നത് കാണാം.

Comments

comments