രാധികയുടെ മകള്‍ റയാനെ വിവാഹിതയാകുന്നു


നടി രാധികയുടെ മകള്‍ റയാനെ വിവാഹിതയാകുന്നു. യുവക്രിക്കറ്റ് താരം അഭിമന്യു മിഥുന്‍ ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.

ശരത്കുമാര്‍ തന്നെയാണ് പത്രമാധ്യമങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ 23നാണ് റയാനയുടെയും അഭിമന്യുവിന്‍റെയും വിവാഹനിശ്ചയം. രാധികയുടെ രണ്ടാം വിവാഹത്തിലെ മകളാണ് റയാന. ഭര്‍ത്താവായിരുന്ന ഹാര്‍ഡിയുമായി പിരിഞ്ഞാണ് രാധിക ശരത്കുമാറിനെ വിവാഹം കഴിക്കുന്നത്. റയാന ഇപ്പോള്‍ ശരത്കുമാറിനും രാധികയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.

Comments

comments