പി.സിയില്‍ വൈബര്‍ ഉപയോഗിക്കാം

viber - Compuhow.com
വിദേശത്തേക്കും മറ്റും പണച്ചെലവില്ലാതെ കോള്‍ ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണാ വൈബര്‍. സമാനമായ മറ്റ് ആപ്ലിക്കേഷനുകള്‍ പോലെ തന്നെ ഇതുപയോഗിക്കാന്‍ രണ്ടിടത്തും വൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ടെക്സ്റ്റ് മെസേജ് അയ്കാനും ഇതില്‍ സംവിധാനമുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ഐ ഫോണുകളിലും മാത്രമേ വൈബര്‍ ഉപയോഗിക്കാനാവൂ. പി.സികളില്‍ ഇതുവരെ ഇതിന് സംവിധാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പി.സികളില്‍ നിന്നും വൈബര്‍ ഉപയോഗിക്കാന്‍ സാധിക്കും.
പി.സിയില്‍ വൈബര്‍ ഉപയോഗിക്കുന്നത് വഴി സ്മാര്‍ട്ട് ഫോണുകളുടെ സഹായമില്ലാതെ തന്നെ കോളുകള്‍ ചെയ്യാനാവും. ഇതിന് download Viber for PC ഉപയോഗിച്ചാല്‍ മതി. നിലവില്‍ വീഡിയോ കോളിങ്ങ് സൗകര്യം പി.സിയില്‍ ലഭിക്കില്ല.
വൈബര്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതായതിനാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഒരു ആന്‍ഡ്രോയ്ഡ് emulator ഉണ്ടാവണം.

ആദ്യം കംപ്യൂട്ടറില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ആവശ്യപ്പെടും. നിര്‍ദ്ദേശമനുസരിച്ച് അത് ചെയ്യുക.
തുടര്‍ന്ന് ആന്‍ഡ്രോയ്ഡ് ഇമുലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പി.സിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന് ഏതാനും മിനുട്ടുകളെടുക്കും.

DOWNLOAD

ആന്‍ഡ്രോയ്ഡ് ഇമുലേറ്റര്‍ ഇന്‍സ്റ്റാളായാല്‍ അതില്‍ Tools ല്‍ ക്ലിക്ക് ചെയ്ത് Manage AVD എടുക്കുക.
പുതിയ വിന്‍ഡോ വരുന്നതില്‍ വലത് വശത്ത് New ല്‍ ക്ലിക്ക് ചെയ്ത് Android Virtual Drive എടുക്കുക.

target option ല്‍ നിങ്ങള്‍ സെലക്ട് ചെയ്ത ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ സെലക്ട് ചെയ്യുക. ഇന്‍സ്റ്റാളര്‍ പാക്കേജ് സൈസ് 512 എന്നെടുത്ത് Create AVD ക്ലിക്ക് ചെയ്ത് വരുന്ന കണ്‍ഫര്‍മേഷനെല്ലാം Ok നല്കുക.
AVD Manager മാനേജരെടുത്ത് നമ്മള്‍ ക്രിയേറ്റ് ചെയ്ത AVD എടുക്കുക.
Start ല്‍ ക്ലിക്ക് ചെയ്യുക. Launch ല്‍ ക്ലിക്ക് ചെയ്യുക.
ആന്‍ഡ്രോയ്ഡ് ഓ.എസ് കംപ്യൂട്ടറില്‍ ആരംഭിക്കും. ഫോണിലേതിന് സമാനമായ സ്ക്രീനും കീബോര്‍ഡും കാണാനാവും.
Viber on computer - Compuhow.com
എമുലേറ്ററില്‍ ബ്രൗസര്‍ തുറന്ന് www.viber.com എടുക്കുക.
അതില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
വെരിഫൈ ചെയ്യുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്കുക.
എസ്.എം.എസ് വഴി ഒരു കോഡ് നിങ്ങള്‍ക്ക് ലഭിക്കും.
അതുപയോഗിച്ച് വൈബര്‍ ആക്ടിവേറ്റ് ചെയ്യുക. ഇനി ആരെങ്കിലും നിങ്ങളുടെ നമ്പര്‍ വൈബറില്‍ ഡയല്‍ ചെയ്താല്‍ നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ കോള്‍ വരും.
നേരിട്ട് പി.സിയില്‍ ഉപയോഗിക്കാന്‍ വൈബര്‍ തന്നെ വിന്‍ഡോസ് വേര്‍ഷന്‍ ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *