ഫയര്‍ഫോക്സില്‍ എല്ലായ്പോഴും പ്രൈവറ്റ് ബ്രൗസിങ്ങ്


Private browsing - Compuhow.com
പൊതുവായി ഉപയോഗിക്കപ്പെടുന്ന കംപ്യൂട്ടറുകളില്‍ പ്രൈവറ്റ് ബ്രൗസിങ്ങ് വളരെ ഉപകാരപ്രദമായിരിക്കും. ബ്രൗസ് ചെയ്തതിന്‍റെ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഇതുവഴി ബ്രൗസ് ചെയ്യാം.

സൈറ്റ് കുക്കികള്‍, ടെംപററി ഫയലുകള്‍, ബ്രൗസിങ്ങ് ഹിസ്റ്ററി എന്നിവയൊക്കെ ഇത്തരത്തില്‍ നീക്കം ചെയ്യാനാവും.
ഫയര്‍ഫോക്സില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി പ്രൈവറ്റ് ബ്രൗസിങ്ങ് എര്‍പ്പെടുത്താനാവും. Auto Private എന്ന് ആഡോണ്‍ വഴിയാണ് ഇത് സാധ്യമാക്കുക. അഡ്രസ് ബാറില്‍ ഒരു സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്ത് എന്ററടിക്കുന്നതോടെ പ്രൈവറ്റ് വിന്‍ഡോയിലേക്ക് മാറും. ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുമ്പോഴും ഇത്തരത്തില്‍ തന്നെ ഓപ്പണാവും.

ഇത് ഉപയോഗിക്കുന്നതിന് മുമ്പ് കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്. അതിന് about:config എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുക.
extensions.autoprivate.domains ല്‍ സൈറ്റുകള്‍ ആഡ് ചെയ്യാം. ഡൊമെയ്നുകള്‍ ; ചിഹ്നം ഉപയോഗിച്ച് വേര്‍തിരിക്കണം.
extensions.autoprivate.parts ല്‍ സൈറ്റുകള്‍ ആഡ് ചെയ്താല്‍ അതിന്‍റെ എല്ലാ സര്‍വ്വീസുകളും ഉപയോഗിക്കാം. ഉദാഹരണം google*

DOWNLOAD

Comments

comments