രണ്ട് കംപ്യൂട്ടര്‍ ഒരു മൗസ്


Share one mouse with two computers - Compuhow.com
ഓഫിസുകളിലും മറ്റും ഒരാള്‍ രണ്ട് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. പക്ഷേ ഇങ്ങനെ രണ്ട് കംപ്യൂട്ടറുകള്‍ ഒരു മേശയില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ രണ്ടിന്റെയും മൗസ് തമ്മില്‍ മാറിപ്പോകാനിടയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാര മാര്‍ഗ്ഗമാണ് Mouse Without Borders എന്ന ഫ്രീ ടൂള്‍. നാല് കംപ്യൂട്ടറുകള്‍ വരെ ഇതുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.

മൈക്രോസോഫ്റ്റിന്റെ ഉത്പന്നമാണ് Mouse Without Borders. ഇതുപയോഗിക്കേണ്ട കംപ്യൂട്ടറുകളില്‍ ആദ്യം പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ഏത് കംപ്യൂട്ടറിലെ മൗസാണ് ഉപയോഗിക്കേണ്ടത് എന്ന് നല്കുക. ഷെയര്‍ ചെയ്യുന്നതിന് കംപ്യൂട്ടറിന്റെ പേരും, സെക്യൂരിറ്റി കോഡും നല്കേണ്ടതുണ്ട്.

സെറ്റിങ്ങ്സില്‍ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന കംപ്യൂട്ടറുകള്‍ കാണിക്കും. settings ല്‍ Other options ല്‍ Wrap Mouse box ചെക്ക് ചെയ്താല്‍ മൗസ് മൂവ് ചെയ്ത് ഒരു ഡെസ്ക്ടോപ്പിന് പുറത്തേക്ക് പോയാല്‍ അടുത്ത ഡെസ്ക്ടോപ്പില്‍ പ്രത്യക്ഷപ്പെടും.
ഈ സംവിധാനം ഉപയോഗിച്ച് ഒരു കംപ്യൂട്ടറിലെ ഫയലുകള്‍ അടുത്തതിലേക്ക് എളുപ്പത്തില്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാനാവും.

Download

Comments

comments