പുതിയ ജിമെയില്‍ ഇഷ്ടമല്ലേ ?


ജിമെയില്‍ ഇന്റര്‍ഫേസില്‍ സമീപകാലത്ത് ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മെയിലുകള്‍ വിവിധ ടാബുകളായി ഐറ്റം തിരിച്ച് ഫില്‍റ്റര്‍ ചെയ്യാനും, പുതിയ രീതിയിലുള്ള കംപോസ് രീതിയുമൊക്കെ നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍ വല്ലപ്പോഴും മാത്രം മെയില്‍ നോക്കുന്നവര്‍ക്ക് ഇതത്ര ഇഷ്ടപ്പെടാന്‍ വഴിയില്ല. അതിന് പുറമേ കംപോസ് ബോക്സ് മറ്റൊരു വിന്‍ഡോ ആയി തുറന്ന് വരുന്നത് ചിലപ്പോഴെങ്കിലും അസൗകര്യമാണെന്നും പറയാതെ വയ്യ. മെയില്‍ സൈന്‍ ഔട്ട് ചെയ്യാന്‍ നോക്കുമ്പോഴാവും തുറന്നിരിക്കുന്ന മെയില്‍ ശ്രദ്ധയില്‍ പെടുക. അതെന്തായാലും പുതിയ അപ്ഡേഷന്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് അത് സ്വീകരിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കില്‍ വരാനിടയുള്ള അപ്ഡേഷനായി കാത്തിരിക്കുക.
Gmail old compose - Compuhow.com
പഴയ കംപോസ് വിന്‍ഡോയെ ഇന്നും ആഗ്രഹിക്കുന്നവര്‍ക്ക് അത് പഴയപടി ലഭ്യമാക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. Old Compose എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുകയാണ് ഇത്. ഇത് ഗൂഗിള്‍ ക്രോം വെബ്സ്റ്റോറില്‍ ലഭിക്കുകയില്ല.

ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ക്രോമില്‍ settings ല്‍ ക്ലിക്ക് ചെയ്ത് options ല്‍ നിന്ന് Tools > Extensions എടുക്കുക. ഇതിലേക്ക് ഡൗണ്‍ലോഡ് ചെയ്ത എക്സ്റ്റന്‍ഷന്‍ ആഡ് ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ ക്രോമിലേക്ക് ഡ്രാഗ് ചെയ്തിട്ടാല്‍ ഇന്‍സ്റ്റാളിങ്ങ് ഒപ്ഷനുകള്‍ ലഭിക്കും.

DOWNLOAD

ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോ കാണാന്‍ ഇവിടെ പോവുക.

Watch Video

Comments

comments