പല നിറത്തില്‍ ജിമെയില്‍ ടൈം സ്റ്റാംപ്


ജിമെയിലില്‍ നിരവധി പുതുമകള്‍ ഇടക്കിടെ വരാറുണ്ട്. എന്നാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി സാധിക്കും. ഇത്തരത്തില്‍ ജിമെയിലിലെ ടൈംസ്റ്റാംപ് ആകര്‍ഷകമാക്കാനുള്ള ഒന്നാണ് Reply Now.
Reply now - Compuhow.com
ക്രോം, ഫയര്‍ഫോക്സ് എന്നിവയില്‍ ഇത് ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ജിമെയില്‍ റിഫ്രഷ് ചെയ്യുക. ഇതോടെ ഇമെയിലിനൊപ്പമുള്ള ടൈംസ്റ്റാംപ് കാലഗണനക്കനുസരിച്ച് നിറം മാറ്റത്തോടെ പ്രത്യക്ഷപ്പെടും. 15 മിനുട്ടിനുള്ളില്‍ വന്നവ പച്ചനിറത്തിലാവും. അതിന് മേലെയായാല്‍ ഓറഞ്ച് നിറത്തിലേക്ക് മാറും. ഇങ്ങനെ സമയം കുടുന്നതിനനുസരിച്ച് നിറം മാറിക്കൊണ്ടിരിക്കും.

നലവില്‍ ഈ നിറം മാറ്റം ഉപയോഗിക്കുന്ന ആള്‍ക്ക് നിയന്ത്രിക്കാനാവില്ല. എന്നാല്‍ പുതിയ അപ്ഡേഷനില്‍ ഈ സൗകര്യം വന്നേക്കാം. ഇമെയിലില്‍ പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പരീക്ഷിച്ച് നോക്കാം.

Comments

comments