ജി.പി.ആര്‍.എസ് കണക്ഷനില്ലാതെ മൊബൈലില്‍ നൈറ്റ് ഉപയോഗിക്കണോ ?

ഇന്ന് ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈല്‍ വഴിയാണ്. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരം മിക്കവാറും എല്ലാ ഇന്റര്‍നെറ്റ് സംബന്ധമായ ആവശ്യങ്ങളും കംപ്യൂട്ടരില്ലാതെ തന്നെ ചെയ്യാന്‍ പ്രാപ്തമാക്കി. ഇന്നിപ്പോള്‍ ത്രിജി വരെ മിക്കയിടങ്ങളിലും ലഭ്യമാണ്. എന്നാല്‍ ത്രിജി, ടുജി, എഡ്ജ് എന്നിവയൊന്നും ലഭ്യമാക്കാത്ത ഫോണില്‍ നെറ്റ് ബ്രൗസ് ചെയ്യാന്‍ സാധിക്കുമോ?
Txt web - Compuhow.com
വലിയ വിപുലമായ ഉപയോഗങ്ങള്‍ക്കൊന്നുമല്ലാതെ അത്യാവശ്യത്തിന് നെറ്റ് ഉപയോഗിക്കേണ്ട സാഹചര്യം പലപ്പോഴും വരാം. ഈ അവസരങ്ങളില്‍ ഉപയോഗിച്ച് നോക്കാവുന്ന ഒന്നാണ് TXTweb.

ഇത് എസ്.​എം.എസ് ബേസ്ഡ് ഇന്റര്‍നെറ്റ് ബ്രൗസറാണ്. ടെക്സ്റ്റ് മെസേജായി ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ ലഭ്യമാക്കുന്ന രീതിയാണ് ഇത്. ഇതുപയോഗിക്കാന്‍ ജി.പി.ആര്‍.എസ് കണക്ഷന്‍ ആവശ്യമില്ല.എന്നാല്‍എസ്.എം.എസ് ചാര്‍ജ്ജ് ആപ്ലിക്കബിളാണ്.

ഇതുപയോഗിക്കാന്‍ 92433 42000 എന്ന നമ്പറിലേക്ക് നിങ്ങളുടെ സെര്‍ച്ച് വേഡ് അയക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് കാലാവസ്ഥ അറിയാന്‍ @weather എന്ന് മെസേജ് അയക്കുക. കറക്ടായ സെര്‍ച്ച് വേഡ് അറിയില്ലെങ്കില്‍ @ ചിഹ്നം ഉപയോഗിക്കാതെ അയക്കുക. സര്‍വ്വീസുകളുടെ ഒരു ലിസ്റ്റ് ലഭിക്കും.
മെസേജിങ്ങ് ടേമുകള്‍ മനസിലാക്കാന്‍ സൈറ്റ് സന്ദര്‍ശിക്കാം. സ്പോര്‍ട്, ഫിനാന്‍സ്, വെതര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടേമുകള്‍ എളുപ്പത്തില്‍ കണ്ടെത്താം.

http://www.txtweb.com/

Leave a Reply

Your email address will not be published. Required fields are marked *