ജിമെയില്‍ ഓഫ്‍ലൈനായി ഉപയോഗിക്കാം


Gmail - Compuhow.com
പലപ്പോഴും ഇന്റര്‍നെറ്റിന് തടസം നേരിടുന്ന പ്രശ്നത്തെ നിങ്ങള്‍ അഭിമുഖീകരിക്കാറുണ്ടാകും. പ്രത്യേകിച്ച് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളില്‍. ചിലപ്പോള്‍ തിരക്കിട്ട് മെയിലുകള്‍ ചെക്ക് ചെയ്യുന്നതിനിടെയാവും കണക്ഷന്‍ പോവുക. പിന്നെ അതു വരുന്നതും നോക്കിയിരുന്ന് സമയം കളയണം. എന്നാല്‍ ഓഫ്‍ലൈനായും ഇമെയില്‍ ചെക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനം ജിമെയിലിലുണ്ട്. ഇതുവഴി ഇന്‍ബോക്സിലെ മെയിലുകള്‍ ഇന്‍റര്‍നെറ്റ് ഇല്ലെങ്കിലും വായിക്കാനാകും.
ഇതിന് ആദ്യം Gmail offline എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യുക. Settings ല്‍ പോയി Offline ടാബ് സെലക്ട് ചെയ്യുക. Install Gmail Offline ല്‍ തുടര്‍ന്ന് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

ഇനി പുതിയൊരു ടാബ് തുറന്നാല്‍ gmail offline ആപ്ലിക്കേഷന്‍ കാണാനാകും.
അതില്‍ ക്ലിക്ക് ചെയ്ത് Allow offline mail സെല്ക്ട് ചെയ്യുക. Continue ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് നിങ്ങള്‍ക്ക് ഓഫ് ലൈനായി ജിമെയില്‍ ഉപയോഗിക്കാനാവും.

Comments

comments