ഓപ്പറ ബ്രൗസറില്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കാം


Opera Extension - Compuhow.com
ക്രോം ആയിരിക്കാം ഇന്ന് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍. തൊട്ടുപിന്നാലെ ഫയര്‍ഫോക്സുമുണ്ടാകും. എന്നാല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററും, ഓപെറയും ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ക്രോമിന്‍റെയും, ഫയര്‍ഫോക്സിന്റെയും പ്രധാന സവിശേഷതയായ ആഡോണുകളും, എക്സ്റ്റന്‍ഷനുകളും ഇവയില്‍ ലഭ്യമല്ല.

ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ പല കാര്യങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് എക്സ്റ്റന്‍ഷനുകള്‍. ക്രോം സ്റ്റോറില്‍ നിന്ന് ആയിരക്കണക്കിന് എക്സ്റ്റന്‍ഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ഇവയില്‍ പലതും ഒരു തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമിന്‍റെ ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്ന പ്രവൃത്തി.

ഓപെറ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ അവയില്‍ ആഡ് ചെയ്ത് ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കാം.
ഇതിന് ആദ്യം ഓപെറ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.അല്ലെങ്കില്‍ അപ്ഡേറ്റ് ചെയ്യുക. തുടര്‍ന്ന് ഇതിന് വേണ്ടിയുള്ള ക്രോം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇത് ഓപെറയില്‍ ഇന്‍സ്റ്റാളായാല്‍ ക്രോം സ്റ്റോറില്‍ പോയി എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇങ്ങനെ ചെയ്ത ശേഷം നോക്കുമ്പോള്‍ “Add to Opera എന്ന് കാണാം.

DOWNLOAD

Comments

comments