ഡെസ്ക്ടോപ്പില്‍ നിന്ന് ഇന്‍സ്റ്റാഗ്രാമിലേക്ക് ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്യാം.


Instagram - Compuhow.com
ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. ഇതിലൂടെ സുഹൃത്തുക്കളുമായി വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാം. കൂടാതെ ചിത്രങ്ങള്‍ക്ക് ഇഫക്ടസുകളും ചേര്‍ക്കാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്‍സ്റ്റാഗ്രാമിലേക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാനാവില്ല.

ഇതിന് പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് Gramblr
വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ ഉപയോഗിക്കാനാവുന്ന ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുക. ചിത്രങ്ങള്‍ വേണമെങ്കില്‍ എഡിറ്റ് ചെയ്യുകയോ റീ സൈസ് ചെയ്യുകയോ ചെയ്യാം. ചിത്രങ്ങള്‍ പക്ഷേ Jpg ഫോര്‍മാറ്റിലാവണം.

തുടര്‍ന്ന് Gramblr ല്‍ സൈന്‍ ഇന്‍ ചെയ്യുക.
അപ് ലോഡ് ചെയ്യേണ്ടുന്ന ചിത്രം ആഡ് ചെയ്യുക.

ചിത്രത്തിന് ആവശ്യമായ ക്യാപ്ഷനും നല്കാം.
BlueStacks എമിലേറ്റര്‍ സിസ്റ്റത്തിലുണ്ടെങ്കില്‍ അത് റണ്‍ ചെയ്തും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാം.

Comments

comments