ഫേസ് ബുക്കിലേക്ക് ഇമേജ് കോപ്പി -പേസ്റ്റ് ചെയ്യാം


Facebook image posting - Compuhow.com
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിലേറെയും ഫോട്ടോകള്‍ അപ്‍ലോഡ് ചെയ്യാറുണ്ട്. ഓരോ നിമിഷവും ലക്ഷക്കണക്കിന് ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. കംപ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ആദ്യം ചിത്രം സിസ്റ്റത്തിലേക്കെടുത്ത് അതിന് ശേഷം അപ് ലോഡ് ചെയ്യാറാണല്ലോ പതിവ്.

എന്നാല്‍ വ്യത്യസ്ഥമായ ഒരു രീതിയില്‍ ഓണ്‍ലൈനിലുള്ള ചിത്രങ്ങള്‍‌ ഫേസ്ബുക്കിലേക്ക് ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാം. ഫയല്‍ സെലക്ട് ചെയ്ത് upload ക്ലിക്ക് ചെയ്യുന്നതിന് പകരം ചിത്രം നേരിട്ട് കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് ഈ രീതി.

ഇങ്ങനെ ചെയ്യാന്‍ ആദ്യം ചിത്രം തെരഞ്ഞെടുത്ത ശേഷം അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്കിലെ Upload photos ല്‍ ക്ലിക്ക് ചെയ്ത് വിന്‍ഡോ തുറക്കുമ്പോള്‍ File name ന്‍റെ സ്ഥാനത്ത് പേസ്റ്റ് ചെയ്യുക.
തുടര്‍ന്ന് OPEN ക്ലിക്ക് ചെയ്യുക. അല്പസമയത്തിനകം ഫേസ്ബുക്കില്‍ ചിത്രം അപ്ലോഡാവും.

Comments

comments