ഡ്രോപ്പ് ബോക്സിലേക്ക് ഓട്ടോമാറ്റിക്ക് അപ് ലോഡ്


Filize - Compuhow.com
ഡ്രോപ്പ് ബോക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫയലുകള്‍ സെലക്ട് ചെയ്ത് അപ് ലോഡ് ചെയ്യാന്‍ സാധിക്കുമല്ലോ. എന്നാല്‍ ഇതിലും സൗകര്യപ്രദമായി ഓട്ടോമാറ്റിക്കായി ഫയല്‍ അപ് ലോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Filelize.

ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം തെരഞ്ഞെടുത്ത ക്ലൗഡ് സര്‍വ്വീസുകളിലേക്ക് റീസന്‍റ് ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സഹായിക്കും. ഇതിന് ക്ലൗഡ് സ്റ്റോറേജിന്‍റെ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ആദ്യം ആപ്ലിക്കേഷനില്‍ സൈന്‍ അപ് ചെയ്യണം. ഇവിടെ ഫേസ്ബുക്ക്, ഗൂഗിള്‍ അഡ്രസുകള്‍ ഉപയോഗിക്കാനാവില്ല. സൈന്‍ ഇന്‍ ചെയ്യുന്നതോടെ ക്ലയന്റ് പ്രോഗ്രാം ഡൗണ്‍ ലോഡ് ചെയ്യാനാരംഭിക്കും. ഇത് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഒരു Recent ഫോള്‍ഡര്‍ ഡ്രോപ്പ് ബോക്സില്‍ നിര്‍മ്മിക്കപ്പെടും.

ഡ്രോപ്പ് ബോക്സില്‍ മാത്രമല്ല ബോക്സ്, വണ്‍ഡ്രൈവ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയ്ക്കായും ഇത് ഉപയോഗിക്കാം.

DOWNLOAD

Comments

comments