ഇമെയിലില്‍ നിന്ന് ഡ്രോപ്പ് ബോക്സിലേക്ക് നേരിട്ട് ഫയലുകള്‍ സെന്‍ഡ് ചെയ്യാം


Dropbox - Compuhow.com
ക്ലൗഡ് സ്റ്റോറേജുകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണല്ലോ ഡ്രോപ്പ് ബോക്സ്. ഇമെയിലില്‍ വരുന്ന ഫയലുകള്‍ എളുപ്പത്തില്‍ ഡ്രോപ്പ് ബോക്സിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് Send to Dropbox.

ഡെസ്ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഫയലുകള്‍ ഡ്രോപ്പ് ബോക്സിലേക്ക് മാറ്റാന്‍ ഇതുപയോഗിച്ച് സാധിക്കും.
ഈ ഫ്രീ വെബ്സര്‍വ്വീസ് ഉപയോഗിക്കാന്‍ ആദ്യം ഇതില്‍ സൈന്‍ അപ് ചെയ്യുക. അതില്‍ Connect to Dropbox എന്ന ഒരു പച്ച ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് ഡ്രോപ്പ് ബോക്സ് അക്കൗണ്ടിലേക്ക് കടക്കാം.

ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു ലിങ്ക് ഇമെയിലായി നിങ്ങള്‍ക്ക് ലഭിക്കും. ഇതിലെ യുണീക്ക് ഇമെയില്‍ അഡ്രസ് സേവ് ചെയ്യുക. ഇതുപയോഗിച്ച് നിങ്ങളുടെ ഫയലുകള്‍ ഡ്രോപ്പ് ബോക്സിലേക്ക് സെന്‍ഡ് ചെയ്യാം.
അതായത് സേവ് ചെയ്യേണ്ടുന്ന ഫയല്‍ ഉള്‍പ്പെടുന്ന മെയില്‍ ഡ്രോപ്പ് ബോക്സില്‍ നിന്ന് ലഭിച്ച മെയില്‍ അഡ്രസിലേക്ക് ഫോര്‍‌വാ‍ഡ് ചെയ്യുക.

സിപ് ഫയലുകള്‍ ഓട്ടോമാറ്റിക്കായി എക്സ്ട്രാക്ട് ചെയ്യുന്നതിനും, സിപ് ഫയല്‍ നേരിട്ട് സെന്‍ഡ് ചെയ്യുന്നതിനുമുള്ള സെറ്റിങ്ങുകളുണ്ട്.

www.sendtodropbox.com

Comments

comments