അണ്‍ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ്

ഓണ്‍ലൈനില്‍ ക്ലൗഡ് സ്റ്റോറേജ് സര്‍വ്വീസുകള്‍ ഏറെ ജനപ്രിയമായ കാലമാണല്ലോ ഇത്. ഫ്രീ ഓണ്‍ലൈന്‍ സ്റ്റോറേജ് നല്കുന്ന നിരവധി സര്‍വ്വീസുകള്‍ നിലവിലുണ്ട്. എന്നാല്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജ് നല്കുന്നവ വിരളമാണ്. അതുപോലെ ഡ്രൈവില്‍ നിന്ന് തന്നെ ഫയലുകള്‍ എഡിറ്റ് ചെയ്യാന്‍ സൗകര്യമുള്ളവയും കുറവാണ്. Book My Drive ഈ സേവനങ്ങള്‍ നല്കുന്നു.
ആദ്യം നിങ്ങള്‍ ഒരു അക്കൗണ്ട് ഇതില്‍ ക്രിയേറ്റ് ചെയ്യുക. വളരെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താം. അപ്ലോഡ് ചെയ്യേണ്ടുന്ന ഫയലുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി ചെയ്യാം.

വേഡ് പോലുള്ള ഫയലുകള്‍ ബ്രസറില്‍ നിന്ന് തന്നെ ഡബിള്‍ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്ത് എഡിറ്റ് ചെയ്യാം.
അണ്ഡലിമിറ്റഡ് സ്റ്റോറേജ്, ബാന്‍ഡ് വിഡ്ത് എന്നിവ ഈ സര്‍‍വ്വീസിന്‍റെ പ്രത്യേകതയാണ്.