അറിയപ്പെടാത്ത ഫയര്‍ഫോക്‌സ് ഷോര്‍ട്ട് കട്ടുകള്‍


നിങ്ങള്‍ ഫയര്‍ഫോക്‌സ് സ്ഥിരം ഉപയോഗിക്കുന്ന ആളാണ് എങ്കില്‍ പല ഷോര്‍ട്ട് കട്ടുകളും നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ അപുര്‍വ്വം ചിലര്‍ക്ക് മാത്രമറിയുന്ന ചില ട്രിക്കുകളാണ് ഇനി പറയുന്നത്.
ഫയര്‍ഫോക്‌സില്‍ അഡ്രസ് ബാറില്‍ അഡ്രസ് ടൈപ്പ് ചെയ്ത് തുടങ്ങുമ്പോള്‍ സജഷനുകള്‍ ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഈ സജഷനുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ സാധിക്കും.
ഇതിന് മൂന്ന് മാര്‍്ഗങ്ങളുണ്ട്.
1. ബുക്ക്മാര്‍ക്ക് മാത്രം കാണിക്കുക
എല്ലാ സജഷനുകളും കാണിക്കുന്നതിന് പകരം നിങ്ങള്‍ നല്കിയിരിക്കുന്ന ബുക്ക് മാര്‍ക്കുകള്‍ മാത്രം അഡ്രസ് ബാറില്‍ കാണാന്‍ സാധിക്കും. ഇതിന് സ്‌പേസ് അമര്‍ത്തി * ചിഹ്നം നല്കി സെര്‍ച്ച് ടേം നല്കുക. വീണ്ടും * നല്കുക. നിങ്ങള്‍ റീസന്റായി ഉപയോഗിച്ച് ബുക്ക് മാര്‍ക്കുകള്‍ കാണിക്കും.
2. ഹിസ്റ്ററി മാത്രം കാണിക്കുക
ഇതിന് സ്‌പേസ് നല്കിയതിന് ശേഷം ^ ചിഹ്നം നല്കി സെര്‍ച്ച് ടേം നല്കുക. ^ മാത്രം നല്കുമ്പോഴേ ഹിസ്റ്ററി കാണിക്കും.
3. ടാഗ് മാത്രം കാണിക്കുക
ഇതിന് + ചിഹ്നം നല്കുക. നിങ്ങള്‍ ടാഗ് ചെയ്ത ഐറ്റങ്ങള്‍ കാണിക്കും.

Comments

comments