ബാച്ച് അണ്‍ഇന്‍സ്റ്റാള്‍


Uninstall - Compuhow.com
വിന്‍ഡോസില്‍ നിന്ന് പ്രോഗ്രാമുകള്‍ ഒഴിവാക്കാന്‍‌ കണ്‍ട്രോള്‍ പാനലില്‍ പോയി Add Remove Programs എടുക്കുകയാണല്ലോ പതിവ്. എന്നാല്‍ ഇത്തരത്തില്‍ ഒരു സമയത്ത് ഒരു പ്രോഗ്രാം മാത്രമേ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവൂ. എന്നാല്‍ ഒരേ സമയം പല പ്രോഗ്രാമുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന ചില പ്രോഗ്രാമുകളെ ഇവിടെ പരിചയപ്പെടാം.

IOrbit Uninstaller
പ്രോഗ്രാമുകളെ എളുപ്പത്തില്‍ നീക്കം ചെയ്യുക മാത്രമല്ല, ഫ്രീ വെയറുകള്‍ക്കൊപ്പം വരുന്ന ടൂള്‍ബാറുകളെ നീക്കം ചെയ്യാനും ഇവ സഹായിക്കും. എന്നാലിതിനൊരു പ്രശ്നമുള്ളത് പല പ്രോഗ്രാമുകളുമായും ബണ്ടില്‍ ചെയ്താണ് IOrbit Uninstaller വരുന്നത് എന്നതാണ്. അതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അനാവശ്യമായവ അണ്‍ ചെക്ക് ചെയ്യണം.

Absolute Uninstaller
വളരെ ലളിതമായ ഒരു പ്രോഗ്രാമാണിത്. ഇത് റണ്‍ ചെയ്ത് Batch Uninstall ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Uninstall checked programs ക്ലിക്ക് ചെയ്യുക.

dUninstaller
ഒരു ബാക്ക്ഗ്രൗണ്ട് പ്രൊസസ് പ്രവര്‍ത്തനമാണ് ഈ പ്രോഗ്രാമിന്‍റേത്. മേല്‍പറഞ്ഞ പ്രോഗ്രാമുകളുടേതിന് സമമാണ് ഇതിന്‍റെയും പ്രവര്‍ത്തന രീതി.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. .exe ഫയലില്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്യുകയേ വേണ്ടൂ.

Comments

comments