യുട്യൂബിലെ മോശം വീഡിയോകള്‍


BooTube - Compuhow.com
യുട്യൂബിനപ്പുറം ഒരു വീഡിയോ ഷെയറിങ്ങ് സൈറ്റിനെക്കുറിച്ച് പലര്‍ക്കും ആലോചിക്കാന്‍ പോലുമാകുന്നുണ്ടാവില്ല. കണ്ടാലും തീരാത്ത ഏത് തരം വീഡിയോകളും, സിനിമകളും എന്ന് വേണ്ട ലോകമെങ്ങുമുള്ള സര്‍വ്വ ഇനത്തില്‍ പെട്ട വീഡിയോകളും യുട്യൂബില്‍ ലഭിക്കും. എന്നാല്‍ വെറുക്കപ്പെട്ട, മോശം എന്ന് പരിഗണിക്കപ്പെടുന്ന അനേകായിരം വീ‍ഡിയോകളും യുട്യൂബിലുണ്ട്.

അത്തരം വീഡിയോകളെല്ലാം കൂടി ഒരിടത്ത് അടുക്കി വെച്ചിരിക്കുന്നത് കാണണമെങ്കില്‍ Boootube ല്‍ പോകാം.
പലപ്പോഴും ഇത്തരം വീഡിയോകള്‍ കാണുന്നത് രസകരമായിരിക്കും. നിലവാരം കൊണ്ടല്ലല്ലോ സന്തോഷ് പണ്ഡിറ്റ് വീഡിയോകള്‍ ദശലക്ഷം ഹിറ്റ് നേടിയത്. ആര്‍ക്കും വീഡിയോകള്‍ പോസ്റ്റ് ചെയ്യാമെന്ന് വന്നപ്പോള്‍ കഴിവില്ലാത്തവരും ആ മേഖലയില്‍ അരക്കൈ നോക്കാനിറങ്ങിയതിന്‍റെ സാക്ഷ്യങ്ങളാണ് ഇവയില്‍ പല വീഡിയോകളും.

നേരമ്പോക്കിന് നേരമുണ്ടെങ്കില്‍ ഇവിടെ അല്പനേരം നോക്കിയിരിക്കാം.

http://boootube.com/

Comments

comments