ബ്ലോക്ക് ചെയ്ത ഫേസ് ബുക്ക് തുറക്കാം


കഴിഞ്ഞൊരു പോസ്റ്റില്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം പറഞ്ഞിരുന്നു. എന്നാല്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ഫേസ്ബുക്ക് ആക്സസ് ചെയ്യാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഐ.പി അഡ്രസ് ഉപയോഗിച്ച് ഫേസ്ബുക്ക് തുറക്കാം

എളുപ്പത്തിലും, വേഗത്തിലും ഫേസ്ബുക്ക് ആക്സസ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇത്. സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നത് വിന്‍ഡോസ് ഹോസ്റ്റ് ഫയലില്‍ നിന്നാവും. ഇതിന് ബദലായി ഐ.പി അഡ്രസ് എന്‍റ്‍ ചെയ്താല്‍ സൈറ്റ് ഓപ്പണായിക്കൊള്ളും.
ഫേസ്ബുക്ക് ഐ.പി അഡ്രസ് ലഭിക്കാന്‍ കംപ്യൂട്ടറിന്‍റെ റണ്‍ കമാന്‍ഡില്‍ പോയി ping facebook.com -t എന്ന് നല്കി എന്‍റര്‍ ചെയ്യുക.

അവിടെ വരുന്ന നമ്പര്‍ ബ്രൗസറില്‍ എന്‍റര്‍ ചെയ്ത് ഫേസ്ബുക്ക് ആക്സസ് ചെയ്യാം.
Facebook Ip address - Compuhow.com

ഡി.എന്‍.എസ് സെര്‍വര്‍
മുകളില്‍ പറഞ്ഞ വിദ്യ ഫലിച്ചില്ലെങ്കില്‍ DNS സെര്‍വര്‍ സെറ്റിങ്ങ്സ് മാറ്റി പരീക്ഷിക്കാം.

ഇതിന് Control Panel > Network and Internet Connections > Network Connections എടുത്ത് നിങ്ങളുപയോഗിക്കുന്ന കണക്ഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Properties ല്‍ TCP/IP.
അവിടെ 208.67.222.222 , 208.67.220.220, 8.8.8.8 , 8.8.4.4 ഇതിലേതെങ്കിലും അഡ്രസ് ഉപയോഗിക്കുക.

അഥവാ ഇതൊന്നും സാധ്യമല്ലെങ്കില്‍ ഇമെയില്‍ വഴി ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്യാം.

Comments

comments