കംപ്യൂട്ടറിനെ വൈ-ഫി ഹോട്ട് സ്പോട്ടാക്കാം

നിങ്ങള്‍ക്ക് മൊബൈലിലോ ടാബിലോ നെറ്റ് ഉപയോഗിക്കണമെന്നിരിക്കട്ടെ. പക്ഷേ അതിന് ഡാറ്റ സബ്സ്ക്രൈബ് ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യവുമില്ല. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കും?
നിങ്ങളുടെ കംപ്യൂട്ടറിലുള്ള ബ്രോഡ് ബാന്‍ഡ് കണക്ഷനുപയോഗിച്ച് അത് മൊബൈലുമായി ഷെയര്‍ ചെയ്യാനാവും. കംപ്യൂട്ടറിനെ ഒരു വൈ-ഫി സ്പോട്ടാക്കി എങ്ങനെ മാറ്റാമെന്ന് നോക്കാം.

Wi-Host എന്നത് വിന്‍ഡോസ് 7,8 എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പ്രോഗ്രാമാണ്. ഇതുപയോഗിച്ച് കംപ്യൂട്ടരില്‍ നിന്ന് വൈ-ഫി സൗകര്യമുള്ള ഡിവൈസുകളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം.
ഈ പ്രോഗ്രാം Run as Administrator ആയി റണ്‍ ചെയ്യുക. Hosted Network Supported ചെക്ക് ചെയ്യണം.
Turn laptop as wi-fi hot spot - Compuhow.com
പുതിയ കണക്ഷന് പേരും പാസ്വേഡും സെറ്റ് ചെയ്യുക.
വിന്‍ഡോസില്‍ ഡിഫോള്‍ട്ടായി ഇന്‍റര്‍നെറ്റ് ഷെയറിങ്ങ് സാധ്യമല്ലാത്തതിനാല്‍ മാനവലായി ഇത് ചെയ്യണം. അതിനുള്ള ഒപ്ഷന്‍ പ്രോഗ്രാമില്‍ ക്ലിക്ക് ചെയ്യുന്ന അവസരത്തില്‍ തന്നെ ലഭിക്കും.

Open Network Connections തുറന്ന് വയര്‍ലെസ് അഡാപ്റ്റര്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത properties എടുക്കുക. അവിടെ Sharing ടാബില്‍ Allow other network users to connect through this computer’s Internet connection എടുക്കുക.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *