മൊബൈലുപയോഗിച്ച് കംപ്യൂട്ടര്‍ ഓഫ് ചെയ്യാം


നിങ്ങള്‍ ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണോ? നെറ്റില്‍ നിന്ന് ധാരാളം ഡൗണ്‍ലോഡ് ചെയ്യാറുണ്ടോ? ഡൗണ്‍ലോഡിങ്ങിന് സിസ്റ്റം ഓണാക്കിയിട്ട് നിങ്ങള്‍ക്ക് സ്ഥലം വിടാം. കംപ്യൂട്ടറില്‍ ഡൗണ്‍ലോഡിങ്ങ് പൂര്‍ത്തിയാവുന്ന സമയം കണക്കാക്കി മൊബൈലില്‍ നിന്ന് കംപ്യൂട്ടര്‍ ഓഫ് ചെയ്യാനാവും. അതുപോലെ സിസ്റ്റം ഓണാക്കാതെ ദൂരേക്കോ മറ്റോ പോകേണ്ടി വന്നാല്‍ മൊബൈല്‍ വഴി തന്നെ സിസ്റ്റം ഓഫ് ചെയ്യാം.

ഇതിന് വേണ്ടത് നെറ്റ് കണക്ഷനും Airytec എന്ന ആപ്ലിക്കേഷനും മാത്രം.വളരെ ലൈറ്റ് വെയ്റ്റായ ഒരു പ്രോഗ്രാം ആണിത്.
http://www.airytec.com/en/switch-off/get.aspx
ഇതില്‍ നിന്ന് പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്ത് Options > Remote > Enable Web Interface. എടുക്കുക.
ഇത് ചെക്ക് മാര്‍ക്ക് ചെയ്യുക. വെബ് ഇന്റര്‍ ഫേസ് സെറ്റ് ചെയ്യുമ്പോളും 8000 എന്ന് നല്കണം.

ഇനി കംപ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മൊബൈലില്‍ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് നല്കുക.
വിശദവിവരങ്ങള്‍ക്കും ഡൗണ്‍ലോഡിനും ഇവിടെ പോവുക

Comments

comments