റാം പ്രശ്നങ്ങള്‍ (R.A.M) ട്രബിള്‍ഷൂട്ട് ചെയ്യാം


കംപ്യൂട്ടറില്‍ പലപ്പോഴും ക്രാഷ് , സ്ലോ ഡൗണ്‍ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പഴയ കംപ്യൂട്ടറുകളില്‍ ഇത് അടിക്കടി ഉണ്ടാകും. പലപ്പോഴും ഇതിനുള്ള പ്രധാന കാരണം റാം തകരാറാണ്. പല ടാസ്കുകള്‍ ഒരേ സമയം ചെയ്യുമ്പോള്‍ കുറഞ്ഞ റാമുള്ള കംപ്യൂട്ടറുകളില്‍ സ്വാഭാവികമായും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകും. ഇത്തരം റാം പ്രശ്നങ്ങള്‍ ട്രബിള്‍ഷൂട്ട് ചെയ്യാനും, മെമ്മറി യൂസേജ് എന്തിനൊക്കെയാണ് എന്നു നിരീക്ഷിക്കാനും എന്ന ടൂള്‍ ഉപയോഗിക്കാം. വളരെ ചെറിയ ഒരു ടൂളാണിത്. ഇന്‍സ്റ്റലേഷന്‍ പോലുമാവശ്യമില്ലാത്ത ഇത് ഡൗണ്‍ലോഡ് ചെയ്ത് അണ്‍സിപ്പ് ചെയ്ത് റണ്‍ ചെയ്യുകയേ വേണ്ടൂ. മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഒരു പ്രൊഡക്ടാണിത്. എല്ലാ പുതിയ വിന്‍ഡോസ് വേര്‍ഷനുകളിലും, വിന്‍ഡോസ് 8 ലുള്‍പ്പടെ ഇത് റണ്‍ ചെയ്യും.

http://technet.microsoft.com/en-us/sysinternals/ff700229.aspx

Comments

comments