കംപ്യൂട്ടറുകളില്‍ പരസ്പരം പ്രോഗ്രാമുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം


പുതിയ ഒരു കംപ്യൂട്ടര്‍ വാങ്ങുമ്പോള്‍ പഴയതില്‍ നിന്ന് പല ഫയലുകളും പ്രോഗ്രാമുകളും പുതിയതിലേക്ക് മാറ്റേണ്ടതുണ്ടാവും. ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് താരതമ്യേന എളുപ്പമുള്ള ജോലിയുമാണ്. ഇത്തരത്തിലുള്ള ട്രാന്‍സ്ഫറിന് സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് EaseUS Todo PCTrans.
File transfer - Compuhow.com
ആദ്യമായി വേണ്ടത് രണ്ട് കംപ്യൂട്ടറുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്. പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ എല്ലാ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകളും ഇതില്‍ കാണിക്കും. യൂസര്‍ ഡാറ്റ, ആപ്ലിക്കേഷന്‍ എന്നിങ്ങന രണ്ട് വിഭാഗങ്ങളാണ് ഇതിലുണ്ടാവുക.

എഡിറ്റ് ക്ലിക്ക് ചെയ്ത് ഏതൊക്കെ പ്രോഗ്രാമുകളെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് നിശ്ചയിക്കാം. അതിന് പ്രോഗ്രാമുകള്‍ക്ക് നേരെ ചെക്ക് ചെയ്താല്‍ മതി. അവിടെ ഓരോ പ്രോഗ്രാമിന്‍റെയും പേരും, സൈസും, കോംപാറ്റിബിലിറ്റിയും കാണിക്കും.
സെലക്ഷന്‍ പൂര്‍ത്തിയായാല്‍ transfer ക്ലിക്ക് ചെയ്യാം. ആപ്ലിക്കേഷനുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷമാകും ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുക.

DOWNLOAD

Comments

comments