ട്രെയിന്‍ ലൊക്കേഷന്‍ അറിയാന്‍ ഗൂഗിള്‍ മാപ്പ്


ഇന്ത്യന്‍ റെയില്‍വേ പുതിയ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. റെയില്‍ റഡാര്‍ എന്ന ഈ സംവിധാനം ഉപയോഗിച്ച് ട്രെയിനുകളുടെ തല്‍സമയ ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ കാണാന്‍ സാധിക്കും. ഏതെങ്കിലും ലൊക്കേഷനിലേക്ക് സൂം ചെയ്തോ, ട്രെയിന്‍റെ പേര് നല്കി സെര്‍ച്ച് ചെയ്തോ ഇത് കണ്ടെത്താം.

ഒരു പ്രത്യേക ട്രെയിന്‍ സെലക്ട് ചെയ്താല്‍ അതിന്‍റെ റൂട്ട് , സ്റ്റോപ്പുകള്‍, നിലവില്‍ എവിടെയാണ് എന്നീ വിവരങ്ങള്‍ കാണിച്ച് തരും. നില നിറത്തില്‍ കാണിക്കുന്ന ട്രെയിനുകള്‍ കൃത്യ സമയത്ത് ഓടുന്നവയും, ചുവപ്പില്‍ കാണുന്നവ വൈകി ഓടുന്നവയുമാണ്.
ഇതില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ക്ക് അഞ്ച് മിനുട്ടിന്‍റെ വ്യത്യാസമേ ഉണ്ടാവുകയുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. എന്തായാലും ഇന്ത്യക്കാരന്‍റെ ഏറ്റവും പ്രധാന യാത്രോപാധിയായ ട്രെയിനുകള്‍ ആധുനിക സംവിധാനത്തിലേക്ക് വരുന്നത് ഏറെ ഉപകാരപ്രദം തന്നെ.

http://railradar.trainenquiry.com/

Comments

comments