നിങ്ങള്‍ അയച്ച മെയില്‍ ആര് , എപ്പോള്‍ തുറക്കുന്നു?


ഇമെയിലുകള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷനുകളെക്കുറിച്ച് ഇവിടെ പറഞ്ഞിട്ടുണ്ട്. ജിമെയിലില്‍ ബില്‍റ്റ് ഇന്നായി ഇമെയില്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങളൊന്നുമില്ല. എന്നാല്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ച് ട്രാക്കിങ്ങ് സാധ്യമാകും. അതിന് സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Signals. ഇത് ഉപയോഗിക്കുന്നത് വഴി ആരാണ് മെയില്‍ തുറക്കുന്നത്, എപ്പോഴാണ് തുറക്കുന്നത് എന്നൊക്കെ മനസിലാക്കാം.
Email yracking - Compuhow.com
ക്രോം ബ്രൗസറിലാണ് ഇത് വര്‍ക്ക് ചെയ്യുക. ക്രോം സ്റ്റോറില്‍ നിന്ന് എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അക്കൗണ്ട സെറ്റപ്പ് ചെയ്യാം. ഇതിനായി ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.

ഇന്‍സ്റ്റാളിങ്ങും, സെറ്റപ്പും പൂര്‍ത്തിയാകുമ്പോള്‍ കംപോസ് തുറന്ന് ഒരു മെയില്‍ കംപോസ് ചെയ്യുക. അവിടെ താഴെയായി Signal track എന്ന ബട്ടണ്‍ കാണാം. ഇനി ഈ മെയില്‍ തുറക്കുമ്പോള്‍ ബ്രൗസറിന്‍റെ അഡ്രസ് ബാറിനരികെയുള്ള എക്സ്റ്റ്‍ഷന്‍റെ ഐക്കണില്‍ നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടും. മെയില്‍ എവിടെ നിന്ന്, എപ്പോള്‍ എന്നും എത്ര തവണ അത് ഓപ്പണ്‍ ചെയ്തു എന്നും കാണാം.

ഒരു മാസം 200 നോട്ടിഫിക്കേഷനുകള്‍ ഇതില്‍ ലഭിക്കും. ഫ്രീയായി ലഭിക്കുന്ന ഈ എക്സ്റ്റന്‍ഷന്‍ ഔട്ട് ലുക്ക് എക്സ്പ്രസിലും വര്‍ക്ക് ചെയ്യും.

DOWNLOAD

Comments

comments