കംപ്യൂട്ടറിലെ യു.എസ്.ബി ഡിവൈസ് ഉപയോഗം ട്രാക്ക് ചെയ്യാം


മറ്റുള്ളവരും നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടോ. ഇതില്‍ യു.എസ്.ബി ഡ്രൈവുകല്‍ ഉപയോഗിക്കുന്നുണ്ടോ, എത്ര തവണ ഉപയോഗിക്കുന്നു എന്നൊക്കെ നിങ്ങള്‍ക്ക് നിരീക്ഷിക്കാനാവും.
യു.എസ്.ബി ലോഗ് വ്യു എന്ന ചെറിയൊരു ആപ്ലിക്കേഷനാണ് ഇത്. സിസ്റ്റം ട്രേയില്‍ നിന്നാണ് ഇത് റണ്‍ ചെയ്യുന്നത്. ഇത് യു.എസ്.ബി ഡ്രൈവ് കണക്ട് ചെയ്യുന്നതും, ഡിസ്കണക്ട് ചെയ്യുന്നതും റെക്കോഡ് ചെയ്യും.കണക്ട് ചെയ്ത സമയം, ടൈപ്പ്, ഡിവൈസിന്റെ പേര്, സീരിയല്‍ നമ്പര്‍, തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ട്രാക്ക് ചെയ്യും.
വീടുകളിലും മറ്റും കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കണമെന്നുണ്ടെങ്കില്‍ ഇത് ഉപയോഗിക്കാം. പുറമേ നിന്ന് കൊണ്ടുവരുന്ന യു.എസ്. ബി കള്‍ കണക്ട് ചെയ്യുന്നുണ്ടോയെന്ന് ഓഫിസുകളിലും ഉടമസ്ഥന് നീരീക്ഷിക്കാനാവും. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല, ഇ.എക്സ്. ഇ ഫയല്‍ റണ്‍ ചെയ്യുക മാത്രമേ വേണ്ടൂ…
Download

Comments

comments