കുട്ടികളുടെ ഫേസ്ബുക്ക് ആക്ടിവിറ്റി നിരീക്ഷിക്കാം


കുട്ടികള്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ഇത് ഏറെ പ്രശ്‌നങ്ങള്‍ക്കും ഇടയാകുന്നുണ്ട്. ഓണ്‍ലൈന്‍ ചൂഷണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഉപയോഗിക്കാവുന്നഏതാനും ടൂളുകളിതാ.
Piggyback
ഫേസ്ബുക്കുമായി ഇന്റഗ്രേറ്റ് ചെയ്ത ടൂളാണ് ഇത്. ഗെയിം, സോഷ്യല്‍ നെറ്റ് വര്‍ക്ക് ആക്ടിവിറ്റി എന്നിവ ഇതുവഴി നിരീക്ഷിക്കാന്‍ സാധിക്കും. വളരെ യൂസര്‍ ഫ്രണ്ട്‌ലിയായ ടൂളാണ് ഇത്.
SAFETY WEB
ഈ ടൂളുപയോഗിച്ച് നിങ്ങളുടെ കുട്ടികള്‍ എന്തൊക്കെ പബ്ലിക്കായി ഷെയര്‍ ചെയ്യുന്നു എന്ന് മനസിലാക്കാം. ഫേസ് ബുക്കിലെ മാത്രമല്ല എല്ലാ ഓണ്‍ലൈന്‍ ആക്ടിവിറ്റികളും മനസിലാക്കാനും, വിശദമായ റിപ്പോര്‍ട്ട് ലഭിക്കാനും
ഇത് ഉപയോഗിക്കാം.
ScreenRetriever
സമയാസമയങ്ങളില്‍ മറ്റുള്ളവരുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി നിരീക്ഷിക്കാന്‍ ഇത് ഉപകരിക്കും. ഡെസ്‌ക് ടോപ്പ് ഐക്കണിലെ ഒരു ക്ലിക്ക് കൊണ്ട് സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിറ്റികള്‍ മനസിലാക്കാം.സ്‌ക്രീന്‍
റെക്കോഡ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

Comments

comments