കുട്ടികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കാം


Kids and mobile - Compuhow.com
കംപ്യൂട്ടറുകളുടെ ഉപയോഗത്തില്‍ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ തന്നെ ഫോണിന്‍റെ കാര്യത്തിലും ശ്രദ്ധ വേണ്ടുന്നതാണ്. കുട്ടികള്‍ വ്യാപകമായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന കാലമാണല്ലോ ഇത്. നിങ്ങളുടെ ഫോണുകള്‍ കുട്ടികള്‍ ഉപയോഗിക്കാറുണ്ടെങ്കില്‍ അവരെ ഇക്കാര്യത്തില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് TimeAway.
ഫോണ്‍ ഉപയോഗിക്കുന്ന സമയം ട്രാക്ക് ചെയ്യുക, ലൊക്കേഷന്‍ കണ്ടെത്തുക, റിമോട്ടായി ലോക്ക് ചെയ്യുക തുടങ്ങിയ പരിപാടികളൊക്കെ ഇതുപയോഗിച്ച് ചെയ്യാനാവും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് സൈന്‍ ഇന്‍ ചെയ്യണം.

കണ്‍‌ട്രോള്‍ ചെയ്യാനുപയോഗിക്കുന്ന ഫോണിലും ഇതേ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. കണ്‍ട്രോളിങ്ങിനായി ഒരു അഞ്ചക്ക പാസ്വേഡ് നല്കണം. പേരന്‍റ് ഫോണില്‍ നിന്ന് ആപ്ലിക്കേഷന്‍ ഉപയോഗം, കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ എന്നിവ കണ്ടെത്താനാവും.

DOWNLOAD

Comments

comments