ടോറന്‍റ് ഫയലുകള്‍ ക്ലൗഡിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


uTorrent - Compuhow.com
ആവശ്യമുള്ള സിനിമകളും, പ്രോഗ്രാമുകളുമൊക്കെ ഫ്രീയായി ലഭിക്കുമെങ്കിലും ടോറന്‍റ് ഉപയോഗിച്ചുള്ള ഡൗണ്‍ലോഡിങ്ങ് അല്പം സമയം മെനക്കെടുത്തുന്നതാണ്. ഏറെ നേരം സിസ്റ്റം ഓണാക്കിയിട്ട് ഡൗണ്‍ലോഡിങ്ങ് പൂര്‍ത്തിയാകുന്നുണ്ടോ എന്ന് നോക്കണം. പലര്‍ക്കും ഇതൊരു പാതിരാപരിപാടിയാണ്.

എന്നാല്‍ ഈ പ്രശ്നം മറികടക്കാന്‍ ടോറന്‍റ് ഫയലിനെ നേരിട്ട് ക്ലൗഡിലേക്ക് സ്റ്റോര്‍ ചെയ്യും വിധമാക്കിയാല്‍ മതി. ഡ്രോപ്പ്ബോക്സ്, ഡ്രൈവ്, സ്കൈഡ്രൈവ് തുടങ്ങി അനേകം ഫ്രീ ക്ലൗഡ് സര്‍വ്വീസുകള്‍ ഇന്ന് നിലവിലുണ്ട്. പക്ഷേ ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ഇവ നിങ്ങളുപയോഗിക്കുന്ന ക്ലൗഡ് സര്‍വ്വീസ് സപ്പോര്‍ട്ട് ചെയ്യുന്നതാണെന്ന് ഉറപ്പ് വരുത്തണം.
ഇങ്ങനെ ചെയ്യുന്നത് വഴി കംപ്യൂട്ടറിന് മുന്നിലുള്ള കാത്തിരിപ്പ് ഒഴിവാക്കാം.
Torrent to dropbox - Compuhow.com
Dropbox ഇത് ചെയ്യാന്‍ ടോറന്‍റ് എടുത്ത് Options > Preference > Directories എന്നതില്‍ Automatically open torrent files found in ന് സമീപത്തുള്ള ബോക്സ് ചെക്ക് ചെയ്യുക. അവിടെ Dropbox സെല്ക്ട് ചെയ്യുക.

Start transfer after opening each torrent file എന്നതും ചെക്ക് ചെയ്യുക.
ടോറന്‍റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്ത സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments