ടോറന്റുകള്‍ മികച്ച വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ചില നിര്‍ദ്ദേശങ്ങള്‍..


വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗമാണല്ലോ ടോറന്റുകള്‍. നിയമവിരുദ്ധമെന്ന് പറയാമെങ്കിലും ലോകമെങ്ങും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സിനിമകളും, സോഫ്റ്റ് വെയറുകളുമെല്ലാം മികച്ച വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ടോറന്റ് ഉപയോഗിക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ഈ പണി ചെയ്യാം.
1. ടോറന്റ് ക്യു ചെയ്യാതിരിക്കുക – പല ഫയലുകള്‍ ടോറന്റില്‍ ക്യു ചെയ്ത് സിസ്റ്റത്തെ വിട്ട് പോവുകയാണ് പലരും ചെയ്യുക. ഇങ്ങനെ ചെയ്യാതെ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുക.
2. ഒരു ഫയല്‍ സീഡ് ചെയ്യുക – ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ഫയല്‍ സീഡ് ചെയ്യാതിരിക്കുക.
3. നിങ്ങള്‍ ഒരു ബിറ്റ് ടൊറന്റ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്. അതിന് മുമ്പായി www.speedtest.com ല്‍ പോയി നെറ്റ് സ്പീഡ് ചെക്ക് ചെയ്ത് അതിനനുസരിച്ച് സെറ്റിങ്ങ്‌സ് നടത്തുക.
4. ടോറന്റ് പ്രവര്‍ത്തിക്കുമ്പോള്‍ മറ്റ് വര്‍ക്കുകള്‍ കഴിവതും ചെയ്യാതിരിക്കുക. ഉദാഹരണത്തിന് സ്‌കൈപ്പ്, ബ്രൗസിങ്ങ്, തുടങ്ങിയവ.
5. സ്പീഡ് റെസ്ട്രിക്റ്റ് ചെയ്യാതിരിക്കുക.

Comments

comments