ഇന്‍റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ TOR.


ഇന്‍റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. അതിലൊന്ന് ഹിഡന്‍ ഐ.പി ഉപയോഗിച്ച് ബ്രൗസ് ചെയ്യുകയാണ്. ഫേക്ക് ഐ.പി അഡ്രസുകള്‍ മാറി മാറി ഉപയോഗിച്ച് അനോണിമസ് ആയി ബ്രൗസിങ്ങ് സാധ്യമാക്കുന്ന സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടുള്ള ഒരു ബ്രൗസറാണ് TOR. TOR നെറ്റ് ഉപയോഗിച്ച് കണക്ട് ചെയ്താണ് അനോണിമസ് ബ്രൗസിങ്ങ് സാധ്യമാക്കുന്നത്.
Tor browser - Compuhow.com
ഫയര്‍ഫോക്സിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ബ്രൗസര്‍ വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയിലെല്ലാം വര്‍ക്ക് ചെയ്യും.സിപ് ഫയലായാണ് ഇത് ലഭ്യമാവുക. ഇത് റണ്‍ ചെയ്യുമ്പോള്‍ Vidalia Control Panel തുറക്കും. ഇത് ഓട്ടോ കോണ്‍ഫിഗര്‍ ചെയ്യും.

ഈ ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ഐ.പി അഡ്രസ് ഓട്ടോമാറ്റിക്കായി മാറിയതായി സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ കാണാനാവും.
മറ്റ് ബ്രൗസറുകളുടെയത്രയും വേഗത ഇതില്‍ ലഭ്യമാകില്ല. ഐ.പി അഡ്രസുകള്‍ മറയ്ക്കുന്നതിനായി പല സെര്‍വറുകളിലൂടെ കടത്തിവിടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക് യാതൊരുവിധ ക്രാഷ് പ്രശ്നങ്ങളും TOR സൃഷ്ടിക്കില്ല.

Comments

comments