ഇന്‍റര്‍‌നെറ്റ് എക്സ്പ്ലോറര്‍ സ്പീഡ് കൂട്ടാം


ഇന്ന് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഫയര്‍ ഫോക്സിനെയും, ക്രോമിനെയും അപേക്ഷിച്ച് കുറവാണ്. എങ്കിലും ഏറെയാളുകള്‍ ഇന്നും എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നു.
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സ്പീഡ് കൂട്ടാന്‍ രണ്ട് കാര്യങ്ങള്‍ ചെയ്യാം.
1. ആഡോണുകളും ആക്സിലേറ്ററുകളും ഡിസേബിള്‍ ചെയ്യുക
ഇതിന് മെനുവില്‍ Tools>Manage Add-Ons എടുക്കുക.
നിങ്ങളുപയോഗിക്കുന്ന ആഡോണുകള്‍ ഇവിടെ കാണാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഡിസേബിള്‍ ചെയ്യേണ്ടത് സെലക്ട് ചെയ്യുക. ഇവ ഡിസേബിള്‍ ചെയ്യുകയോ റിമൂവ് ചെയ്യുകയോ ചെയ്യാം.
2.ഓട്ടോ അപ്ഡേറ്റ് ഫീഡുകള്‍ നിര്‍ത്തുക
ഫീഡുകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് നെറ്റുപയോഗം സ്ലോ ആകുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാന്‍ ടൂള്‍സില്‍ Internet Options എടുക്കുക.
Contents Tab ല്‍ Feeds and Web Slices ല്‍ സെറ്റിങ്ങ്സ് എടുക്കുക.


Automatically check feeds and Web Slices എന്നത് അണ്‍ചെക്ക് ചെയ്യുക.
പോപ് അപ് ബ്ലോക്ക് ചെയ്യുക
ഇതിന് Tools എടുത്ത് Internet Option ല്‍ Privacy Tab ഓപ്പണ്‍ ചെയ്യുക.
Turn-On Pop-Up Blocker അണ്‍ ചെക്ക് ചെയ്യുക.

Comments

comments