TinEye – സമാനമായ ഇമേജുകള്‍ കണ്ടെത്താം


Tineye - Compuhow.com
ഒരു ചിത്രം നിങ്ങളുടെ കൈവശമുണ്ട്. അതിന് സമാനമായ ചിത്രങ്ങളുണ്ടോയെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയേണ്ടതായി വരാം. പ്രത്യേകിച്ച് ചില വ്യക്തികളുടെ ചിത്രങ്ങള്‍. ഇതിന് സഹായിക്കുന്ന റിവേഴ്സ് ഇമേജ് സെര്‍ച്ച് നല്കുന്ന സംവിധാനമാണ് TinEye.

ഇമേജിന്‍റെ യു.ആര്‍.എല്‍ സൈറ്റില്‍ നല്കുകയോ, ഇമേജ് അപ്‍ലോഡ് ചെയ്യുകയോ ചെയ്ത് സെര്‍ച്ച് ചെയ്യാവുന്നതാണ്. TinEye എക്സ്റ്റന്‍ഷന്‍ ബ്രൗസറിലും ഉപയോഗിക്കാനാവും.
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ സെര്‍ച്ച് ഒപ്ഷന്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്ത് വേഗത്തില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്.

സെര്‍ച്ച് റിസള്‍‌ട്ടുകള്‍ സോര്‍ട്ട് ചെയ്യാനും എക്സ്റ്റന്‍ഷനില്‍ സംവിധാനമുണ്ട്. ബ്രൗസറില്‍ മറ്റ് നിരവധി എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ TinEye ക്ലാഷാവാനിടയുണ്ട്. അങ്ങനെ വന്നാല്‍ മറ്റ് എക്സ്റ്റന്‍ഷനുകള്‍ തല്കാലത്തേക്ക് ഡിസേബിള്‍ ചെയ്യുക.

http://www.tineye.com

Comments

comments